Kerala Jobs 19 December 2022: ഇന്നത്തെ തൊഴില്‍ വാര്‍ത്തകള്‍


സീനിയര്‍ അക്കൗണ്ടന്റ്

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇമ്ബ്‌ലിമെന്റേഷന്‍ യൂണിറ്റില്‍ സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുമരാമത്ത്/ജലവിഭവ/ഹാര്‍ബര്‍ എന്‍ജിനിയറീങ്/തദ്ദേശ സ്വയംഭരണ/ഫോറസ്റ്റ് വകുപ്പില്‍നിന്ന് ജൂനിയര്‍ സൂപ്രണ്ടോ അതിനു മുകളിലുള്ള തസ്തികകളില്‍നിന്നോ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം.

2022 ജനുവരി ഒന്നിന് 60 വയസിനു താഴെയായിരിക്കണം. പ്രതിമാസ വേതനം 20,065 രൂപ. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 വൈകിട്ട് നാല് മണി വരെ. അപേക്ഷകള്‍ വെള്ള കടലാസില്‍ ബയോഡേറ്റാ സഹിതം സമര്‍പ്പിക്കണം. ഫോണ്‍: 0477 2261680.

പ്രോജക്റ്റ് സ്റ്റാഫ്

കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്ബസിലെ സുവോളജി പഠനവകുപ്പിലെ പ്രോജക്ടിലേക്കു താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രോജക്‌ട് സ്റ്റാഫിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: എം.എസ്‌സി. (സുവോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി). വേതനം: 15,800 രൂപ (പ്രതിമാസം).

ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുക്ക്

ആലപ്പുഴ ചേര്‍ത്തല ഗവ. ഹോമിയോ ആശുപ്രതിയില്‍ ഒഴിവുള്ള കുക്കിന്റെ തസ്തികയിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 21-നും 50-നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അവസരം.

വിലാസം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 22-ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ചേര്‍ത്തല നഗരസഭ പരിധിയിലുള്ളവര്‍ക്കു മുന്‍ഗണന. ഫോണ്‍: 0478 2810744.

വുമണ്‍ ഫെസിലിറ്റേറ്റര്‍

ആലപ്പുഴ തകഴി ഗ്രാമപഞ്ചായത്തില്‍ ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനായി കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിമണ്‍ സ്റ്റഡീസ്/ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും റെഗുലര്‍ കോഴ്സില്‍ ബിരുദാനന്തര ബിരുദം വിജയിച്ചവര്‍ക്കാണ് അവസരം.

യോഗ്യതാ രേഖകള്‍ സഹിതം 19-ന് രാവിലെ 10.30-നു തകഴി പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

സ്റ്റെനോഗ്രാഫര്‍

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്‌ട്, ആഡൈ്വസറി ബോര്‍ഡിന്റെ എറണാകുളം ഓഫീസില്‍ സ്റ്റെനോഗ്രാഫര്‍ ഒഴിവില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവിടങ്ങളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന ഡി.ടി.പി. പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.

വകുപ്പ് മേലധികാരിയില്‍ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം പതിനഞ്ചു ദിവസത്തിനകം ചെയര്‍മാന്‍, അഡൈ്വസറി ബോര്‍ഡ്, കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്‌ട്, പാടം റോഡ്, എളമക്കര. പി.ഒ, എറണാകുളം, കൊച്ചി- 682 026 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0484-2537411.

ആരോഗ്യ കേരളത്തില്‍ ഒഴിവ്

ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ ജെ.സി ക്വാളിറ്റി അഷ്വറന്‍സ് തസ്തികയിലേക്ക് നിയമനം നടത്തന്നതിന് അപേക്ഷ ക്ഷണിച്ചു. എം. എച്ച്‌. എ. (മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍) അല്ലെങ്കില്‍ എം.എസ്.സി. ഹോസ്പിറ്റല്‍ മാനേജ്‌മെന്റും ഹോസ്പിറ്റലിലോ ക്വാളിറ്റി അഷ്വറന്‍സ് ഹെല്‍ത്ത് കെയറിലോ ഉള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 01.12.2022 ന് 40 വയസ്സ് കവിയരുത്. മാസവേതനം 25000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ (www.arogyakeralam.gov.in) നല്‍കിയ ലിങ്കില്‍ ഡിസംബര്‍ 22 ന് വൈകിട്ട് 4 മണിക്ക് മുമ്ബായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04826 232221.

Post a Comment

Previous Post Next Post