ദേശീയ നിയമ സര്‍വകലാശാലയായ കളമശേരി നുവാല്‍സില്‍ ക്ലിനിക്കില്‍ സൈക്കോളജിസ്റ്റിന്റെ ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ജനുവരി 12 നകം അപേക്ഷകള്‍ നുവാല്‍സില്‍ ലഭിക്കണം.
യോഗ്യത, ശമ്ബളം, നിര്‍ദിഷ്ട ഫോം തുടങ്ങി പൂര്‍ണ വിവരങ്ങള്‍ നുവാല്‍സ് വെബ്‌സൈറ്റില്‍ ഉണ്ട്. (www.nuals.ac.in ). മുന്‍ വിജ്ഞാപനം വഴി അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
തെറാപ്പിസ്റ്റ് ഒഴിവ്: കൂടിക്കാഴ്ച ആറിന്
പാലക്കാട് ഒറ്റപ്പാലം ഗവ ആയുര്‍വേദ ആശുപത്രിയില്‍ ഫീമെയില്‍ തെറാപ്പിസ്റ്റ് ഒഴിവ്. കേരള സര്‍ക്കാര്‍ ഡി.എ.എം.ഇ അംഗീകരിച്ച തെറാപ്പിസ്റ്റ് കോഴ്‌സാണ് യോഗ്യത. പ്രായപരിധി 40.
യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആറിന് രാവിലെ 10.30 നു കല്‍പ്പാത്തി ചാത്തപുരം ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 9072650492.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ.ഐ.ടി.ഐ. യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യത: മെക്കാനിക്കല്‍ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം അഥവാ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാലിന് ഉച്ചയ്ക്കു രണ്ടിനു നെട്ടൂരിലെ ഐ.ടി.ഐ ഓഫീസില്‍ ഇന്റര്‍വ്യൂന് ഹാജരാകണം. ഫോണ്‍: 0484-2700142.
അധ്യാപക ഒഴിവ്
എറണാകുളം ചോറ്റാനിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എക്കണോമിക്‌സ് (ജൂനിയര്‍) വിഭാഗത്തില്‍ അധ്യാപക ഒഴിവ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 8893737811.
അപ്രന്റീസ് മേള മാറ്റിവച്ചു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചെന്നൈയിലെ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ് ട്രെയിനിങും സംയുക്തമായി ബിടെക്, ഡിപ്ലോമ പാസായവര്‍ക്ക് അപ്രന്റീസ്ഷിപ്പിനായി ജനുവരി ഏഴിനു വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ നടത്താനിരുന്ന കേന്ദ്രീകൃത വാക് ഇന്‍ ഇന്റര്‍വ്യൂ സാങ്കേതിക കാരണങ്ങളാല്‍ ഫെബ്രുവരി മൂന്നിലേക്കു മാറ്റിയതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2556530, http://www.sdcentre.org.
Post a Comment