Kerala Jobs 07 January 2023: കേരളത്തിലെ തൊഴില്‍ അവസരങ്ങള്‍ അറിയാം


രജിസ്ട്രാര്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള നഴ്സസ് ആന്‍ഡ് മിഡ് വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ രജിസ്ട്രാര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാര്‍ നഴ്സിങ് കോളജിലെ പ്രിന്‍സിപ്പല്‍/പ്രൊഫസര്‍ തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. ബയോഡേറ്റ, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, നോട്ടിഫിക്കേഷനു ശേഷം മാതൃവകുപ്പില്‍നിന്നു ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ജനുവരി 20നു വൈകീട്ട് അഞ്ചിനു മുന്‍പ് രജിസ്ട്രാര്‍, കേരള നഴ്സസ് ആന്‍ഡ് മിഡ് വൈവ്സ് കൗണ്‍സില്‍, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

ഐ ടി ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയില്‍ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് (എം എ ബി പി) ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഓപ്പണ്‍ കാറ്റഗറിയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി ഒന്‍പതിനു രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി പ്രിന്‍സിപ്പല്‍ മുന്‍പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ഡിഗ്രി.

മോട്ടര്‍ മെക്കാനിക്ക്

ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മോട്ടോര്‍ മെക്കാനിക്കിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയും എന്‍.ടി.സി. മോട്ടര്‍ മെക്കാനിക്ക് വെഹിക്കിള്‍ സര്‍ട്ടിഫിക്കറ്റുമാണു യോഗ്യത. ഏതെങ്കിലും അംഗീകൃത വര്‍ക്ക്ഷോപ്പില്‍ രണ്ടു വര്‍ഷം ജോലി ചെയ്ത പ്രവൃത്തിപരിചയവും ഡ്രൈവിങ് ലൈസന്‍സും ഉണ്ടായിരിക്കണം. 18-39 ആണു പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26,500 - 60,700 ആണു പ്രതിമാസ വരുമാനം. പേര് രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 16നു മുന്‍പ് ഹാജരാക്കണം.

ഗസ്റ്റ് അധ്യാപകര്‍

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ അടൂര്‍, കൊല്ലം, ശാസ്ത്രാംകോട്ട സെന്ററുകളിലേക്ക് ഗസ്റ്റ് അധ്യാപകരുടെ അപേക്ഷകള്‍ ക്ഷണിച്ചു. കംമ്ബ്യൂട്ടര്‍ എന്‍ജിനീയറിങ്/ എം.സി.എ/എം.എസ് സി (ഐ.റ്റി)/എം.എസ് സി (കമ്ബ്യൂട്ടര്‍ സയന്‍സ്) എന്നിവയില്‍ ഒന്നാം ക്ലാസ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ഈ മാസം 11 ന് മുന്‍പായി അടൂര്‍ സബ് സെന്ററില്‍ എത്തിക്കണം. ഫോണ്‍: 9947123177.

അസിസ്റ്റന്റ് പ്രൊഫസര്‍

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജിലെ പഞ്ചകര്‍മ്മ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ് ലക്ചറര്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനുവരി 12നു രാവിലെ 11നു തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.

ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണു യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30നു തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

മലപ്പുറം മാറഞ്ചേരി ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിനു ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ എക്കണോമിക്സ്/സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ ഡിപ്ലോമ/ ബിരുദവും ഡി.ജി.ഇ.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഉളള ട്രെയിനിങ്ങും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും.

നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുളള ഉദ്യോഗാര്‍ഥികള്‍ ജനുവരി 12നു രാവിലെ 11നു യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്ബാകെ കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. ഫോണ്‍: 0494 2676925.

പാലക്കാട് ഗവ മെഡിക്കല്‍ കോളജില്‍ ഒഴിവുകള്‍

പാലക്കാട് ഗവ മെഡിക്കല്‍ കോളജില്‍ ക്ലാര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (സി.എ) ഗ്രേഡ്-രണ്ട്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡര്‍ തസ്തികകളില്‍ ഡെപ്യുട്ടേഷനില്‍ നിയമനം. ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി വികസന വകുപ്പുകളിലെ ജീവനക്കാര്‍ക്കു മുന്‍ഗണന. സ്ഥാപനമേധാവി മുഖേന നിയമാനുസൃതം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ gmcpkd.cedn@kerala.gov.in ലും 0491-2974125, 2951010 ലും ലഭിക്കും.

Post a Comment

Previous Post Next Post