ലൈബ്രേറിയന്‍, സിസ്റ്റം മാനേജര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ലൈബ്രേറിയന്‍, സിസ്റ്റം മാനേജര്‍ തസ്തികകളിലെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 17-ന് കോളേജില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍.
അഭിമുഖം
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്സ്മാന്‍ (പ്ലബിങ് / ഹൈഡ്രോളിക്സ്) തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. പ്ലംബിങ് അല്ലെങ്കില്‍ ഹൈഡ്രോളിക്സ് ട്രേഡുകളില്‍ എന്‍.റ്റി.സി / റ്റി.എച്ച്.എസ്.എല്‍.സി / വി.എച്ച്.എസ്.ഇ / കെ.ജി.സി.ഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 13 ന് രാവിലെ 10 ന് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cpt.ac.in, 0471 2360391.
വാക് ഇന്‍ ഇന്റര്‍വ്യൂ: തീയതി മാറ്റി
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ കായചികിത്സ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ് ലക്ചറര്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ജനുവരി 11 ന് രാവിലെ 11ന് നിശ്ചയിച്ചിരുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 19 ലേക്ക് മാറ്റി. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തരബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30 നു പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ എത്തണം.
Post a Comment