Kerala Jobs 10 January 2023: കേരളത്തിലെ തൊഴില്‍ അവസരങ്ങള്‍ അറിയാം.

ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്‌.ആര്‍.ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ് തസ്തികയിലേക്കു താല്‍ക്കാലിക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണു യോഗ്യത. അപേക്ഷ ബയോഡോറ്റ സഹിതം mptpainavu.ihrd@gmail.com എന്ന ഇ-മെയിലില്‍ ജനുവരി 16നകം അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 297617, 9495276791, 8547005084.

വാക് ഇന്‍ ഇന്റര്‍വ്യൂ: തീയതി മാറ്റി

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജിലെ കായചികിത്സ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ് ലക്ചറര്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ജനുവരി 11നു രാവിലെ 11നു നിശ്ചയിച്ചിരുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 19നു രാവിലെ 11ലേക്കു മാറ്റി. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തരബിരുദമാണു യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30നു പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ എത്തണം.

ഗസ്റ്റ് അധ്യാപക ഒഴിവ്

പാലക്കാട് ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്‍ഡ് ഗവ പോളിടെക്നിക് കോളജില്‍ മെക്കാനിക്കല്‍ വിഭാഗം-ഇലക്‌ട്രോണിക്സ് വിഭാഗം തസ്തികകളില്‍ ഗസ്റ്റ് അധ്യാപക നിയമനം. മെക്കാനിക്കല്‍ വിഭാഗത്തില്‍ ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഫസ്റ്റ് ക്ലാസാണ് യോഗ്യത. ഇലക്‌ട്രോണിക്സ് വിഭാഗത്തില്‍ ബിടെക് ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഫസ്റ്റ് ക്ലാസാണ് യോഗ്യത.

ജനുവരി 13 ന് രാവിലെ 10ന് ഇലക്‌ട്രോണിക്സ് വിഭാഗം ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ച. ഉച്ചയ്ക്ക് രണ്ടിനു മെക്കാനിക്കല്‍ വിഭാഗം അധ്യാപക കൂടിക്കാഴ്ചയും നടക്കും. വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഫൊട്ടോയും സഹിതം എത്തണമെന്ന് പിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2220450.

ടൈലറിങ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച 11 ന്

ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിനു കീഴിലുള്ള ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ചാത്തന്നൂര്‍ സെന്ററില്‍ ടൈലറിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 11 ന് ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. കെ.ജി.ടി.ഇ/ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി (രണ്ട് വര്‍ഷ കോഴ്സ്)/ ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04662932197.

എച്ച്‌ എസ് എസ് ടി ഇംഗ്ലിഷ് ഒഴിവ്

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലിഷ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. ഇംഗ്ലിഷ് എം.എ, ബി.എഡ്, സെറ്റ്/തതുല്യയോഗ്യതയുള്ളവര്‍ക്കാണ് അവസരം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ജനുവരി 13 ഉച്ചയ്ക്കു രണ്ടിനു സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിനു ഹാജരാകണം. നിയമനം ദിവസവേതനാടിസ്ഥാനത്തിലായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9349729391.

വാക് ഇന്‍ ഇന്റര്‍വ്യു

ഫിഷറീസ് വകുപ്പിനു കീഴിലുള്ള പ്രൊജക്റ്റ് ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ ഒരു ടൈപ്പിസ്റ്റ്/ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തിന് അഭിമുഖം നടത്തുന്നു. അപേക്ഷകര്‍ക്ക് 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. എസ്.എസ്.എല്‍.സി, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് & കമ്ബ്യൂട്ടര്‍ വേഡ് പ്രോസസിങ് അല്ലെങ്കില്‍ തത്തുല്യം, മലയാളം ടൈപ്പ് റൈറ്റിംഗ് ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം, സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്നു മൂന്നു മാസത്തില്‍ കുറയാത്ത കാലയളവിലുള്ള ഡാറ്റാ എന്‍ട്രി സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (ഒരു പകര്‍പ്പ് ഉള്‍പ്പെടെ) സഹിതം കമലേശ്വരം, ഹാര്‍ബര്‍ എഞ്ചിനീറിങ് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫീസിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊജക്‌ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ ജനുവരി 18 രാവിലെ 11നു നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിലും പ്രായോഗിക/ അഭിരുചി പരീക്ഷയിലും പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

അഭിമുഖം 13ന്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്, സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ഹീറ്റ് എഞ്ചിന്‍ലാബ് ട്രേഡ്‌സ്മാന്‍ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്കു ജനുവരി 13നു രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഐ.ടി.ഐ (ഡീസല്‍ മെക്കാനിക്/മോട്ടോര്‍ മെക്കാനിക് വെഹിക്കിള്‍) അല്ലെങ്കില്‍ ടി.എച്ച്‌.എസ് (ടൂ&ത്രീ വീലര്‍ മെയിന്റനന്‍സ്) യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.cpt.ac.in, 0471 2360391

Post a Comment

Previous Post Next Post