ടെക്നിക്കല്‍ അസിസ്റ്റന്‍റ്; വാക്-ഇന്‍ ഇന്‍റര്‍വ്യു 20ന്
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റഗ്രറ്റഡ് പ്രോഗ്രാം ആന്‍റ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സില്‍(ഐ.ഐ.ആര്‍.ബി.എസ്) ടെക്നിക്കല്‍ അസിസസ്റ്റന്‍റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിനുള്ള വാക്-ഇന്‍ ഇന്‍റര്‍വ്യു ജനുവരി 20ന് നടത്തും. മുസ്ലിം കാറ്റഗറിയിലെ ഒരു ഒഴിവില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം
പ്രതിമാസ വേതനം 25,000 രൂപ. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ തതുല്യ വിഷയത്തില്‍ എം.എസ്.സി ബിരുദവും സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രവൃത്തിപരിചയവും ആണ് അടിസ്ഥാന യോഗ്യത.
പ്രായപരിധി 25നും 45നും മധ്യേ. (2023 ജനുവരി ഒന്നിന് 45 കവിയരുത്)
താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 20ന് 12.30 ന് വൈസ് ചാന്‍സലറുടെ ചേമ്ബറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
അഭിമുഖത്തിന് എത്തുന്നവര്‍ ഉച്ചയ്ക്ക് 12ന് ഭരണവിഭാഗം അക്കാദമിക് ഹാളില്‍ എഡി.എ 7 സെക്ഷനില്‍ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഹാജരാക്കണം.
കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍(www.mgu.ac.in).
ടെക്നിക്കല്‍ അസിസ്റ്റന്‍റ് ; അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റ് ഫെസിലിറ്റിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് തസ്തികയില്‍ മൂന്നു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഈഴവ, ബില്ലവ, തീയ്യ വിഭാഗത്തില്‍ ഒരൊഴിവാണുള്ളത്. ഈ വിഭാഗത്തില്‍പെട്ടവരുടെ അഭാവത്തില്‍ മറ്റു പിന്നോക്ക, ജനറല്‍ വിഭാഗം ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും.
കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസ്സോടെ ബിരദാനന്തര ബിരുദവും എ.എഫ്.എം. ഉള്ള കോണ്‍ഫോക്കല്‍ രാമന്‍ മൈക്രോസ്‌കോപ്പ് കൈകാര്യം ചെയ്ത് രണ്ടു വര്‍ഷം പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത.
പ്രതിമാസ വേതനം സഞ്ചിത നിരക്കില്‍ 30,000 രൂപ. 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവുകള്‍ അനുവദിക്കും.
താത്പര്യമുള്ളവര്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, അധികയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജനുവരി 20 വൈകുന്നേരം അഞ്ചിനു മുന്‍പ് ലഭിക്കത്തക്ക വിധം ഡെപ്യൂട്ടി രജിസ്ട്രാര്‍ 2 (ഭരണവിഭാഗം), മഹാത്മാഗാന്ധി സര്‍വകലാശാല, പ്രയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം - 686560 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍(www.mgu.ac.in).
ആരോഗ്യ കേരളത്തില്‍ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
ആരോഗ്യ കേരളം ഇടുക്കി പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഓഫീസ് അസിസ്റ്റന്റ് നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏഴാം ക്ലാസ് വിജയിച്ചവരും ഡിഗ്രി പാസാകാത്തവരുമായിരിക്കണം. പ്രായപരിധി 2023 ജനുവരി 1 ന് 40 വയസ്സ്. ദിവസ വേതനം 450 രൂപയായിരിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്‍കിയ ലിങ്കില്‍ ജനുവരി 16 ന് വൈകിട്ട് 4 മണിക്ക് മുമ്ബ് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ലിങ്കില്‍ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232221. വെബ്‌സൈറ്റ്: www.arogyakeralam.gov.in.
ചീഫ് പ്ലാനര്‍ തസ്തികയില്‍ ഡപ്യൂട്ടേഷന്‍ നിയമനം
ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് ഓഫീസില്‍ ചീഫ് പ്ലാനര്‍ (ഹൗസിംഗ്) തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കുന്നതിനായി സര്‍ക്കാര്‍ വകുപ്പുകളിലോ പൊതു മേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ആദ്യ ഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പരമാവധി അഞ്ചു വര്‍ഷം വരെ ദീര്‍ഘിപ്പിക്കുന്നതാണ്. അപേക്ഷയോടൊപ്പം അതാതു വകുപ്പ് മേധാവിയില്‍ നിന്നും വാങ്ങിയ സമ്മതപത്രം ഉള്ളടക്കം ചെയ്ത ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് കെ.എസ്.എച്ച്.ബി ബില്‍ഡിംഗ്, ശാന്തിനഗര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ജനുവരി 22നകം ലഭിക്കണം.
ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ നിയമനം
ആലപ്പുഴ: റ്റി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബയോമെഡിക്കല്‍ ടെക്നീഷന്മാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിന് പ്രായം: 18-40 മധ്യേ. യോഗ്യത: ബയോ മെഡിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. അഞ്ഞൂറ് കിടക്കളുള്ള ഒരു ആശുപത്രിയില്‍ കുറഞ്ഞത് ആറ് മാസത്തെ ബയോ മെഡിക്കല്‍ ഉപകരണങ്ങളുടെ പരിപാലനത്തിലും കേടുപാടുകള്‍ തീര്‍ക്കുന്നതിലുമുള്ള പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ ജനുവരി 20 രാവിലെ 11ന് അസല്‍ രേഖകള്‍ സഹിതം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് മുമ്ബാകെ ഹാജരാകണം. ഫോണ്‍: 0477- 228 2021.
Post a Comment