അഭിമുഖം
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ മാഹി കേന്ദ്രത്തില്‍ ഫാഷന്‍ ടെക്നോളജി സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.
ജനുവരി 20നു രാവിലെ 10.30നു മാഹി സെമിത്തേരി റോഡില്‍ എസ്.പി ഓഫീസിനു സമീപമുള്ള സര്‍വകലാശാല കേന്ദ്രത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് എത്തണമെന്ന് സ്ഥാപനമേധാവി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: http://www.pondiuni.edu.in.
വാക് ഇന്‍ ഇന്റര്‍വ്യു
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കു ഫെബ്രുവരി ഒന്നിനു വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. കരാറടിസ്ഥാനത്തിലാണു നിയമനം. വിശദവിവരങ്ങള്‍ക്ക്: http://www.rcctvm.gov.in.
എയ്ഡഡ് സ്‌കൂളില്‍ ഒഴിവ്
ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് സ്‌കൂളില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയില്‍ ഭിന്നശേഷി വിഭാഗത്തില്‍ സംസാര/കേള്‍വി വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള രണ്ടു സ്ഥിരം ഒഴിവ് നിലവിലുണ്ട്. SSLC/ PLUS TWO and TTC/DE.d, K-TET എന്നിവയാണു യോഗ്യത. പ്രായം 18-40നും മദ്ധ്യേ (2022 ജനുവരി ഒന്നിന്). ശമ്ബളം 35600 -75400 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി ആറിനു മുമ്ബ് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
ഗസ്റ്റ് അധ്യാപകന്‍
തിരുവനന്തപുരം ഗവ. ലോ കോളജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ പഞ്ചവത്സര എല്‍.എല്‍.ബി (ബി.എ ഇന്റഗ്രേറ്റഡ്) കോഴ്‌സിലേക്ക് ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവില്‍ നിയമനത്തിനായി ജനുവരി 28നു രാവിലെ 10ന് ഇന്റര്‍വ്യൂ നടത്തും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് (കോളജ് വിദ്യാഭ്യാസ വകുപ്പ്) ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസല്‍ അഭിമുഖത്തിനു ഹാജരാകണമെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു.
സിസ്റ്റം മാനേജര്‍
കോളജ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയത്തില്‍ സിസ്റ്റം മാനേജര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനുവരി 23 മുതല്‍ ഫെബ്രുവരി നാലു വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. http://www.kcmd.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്‌ട് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്‌ട് ഫെല്ലോ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. ഒരു ഒഴിവാണുള്ളത്. മൂന്നു വര്‍ഷത്തേക്കാണ് (2025 ഡിസംബര്‍ 18 വരെ) നിയമനം. ശമ്ബളം പ്രതിമാസം 22000 രൂപ. അഗ്രികള്‍ച്ചര്‍/ഫോറസ്ട്രി/എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഇവയിലേതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം നിര്‍ബന്ധം. ഫോറസ്റ്റ് കാര്‍ബണ്‍ സ്റ്റോക്ക് അസെസ്‌മെന്റില്‍ ഗവേഷണ പരിചയം, മണ്ണിന്റെയും ചെടിയുടെയും വിശകലനത്തിലുള്ള പ്രവൃത്തി പരിചയം തുടങ്ങിയവ അഭികാമ്യം.
2023 ജനുവരി ഒന്നിന് 36 വയസു കവിയരുത്. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കു മൂന്നും വര്‍ഷത്തെ വയസിളവ് ലഭിക്കും. ജനുവരി 30 രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
Post a Comment