5000 വാട്സിനുമുകളിൽ കണക്റ്റഡ് ലോഡുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ ത്രീ ഫേസിലേക്ക് മാറണം

 കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 ലെ വകുപ്പ് 8 പ്രകാരം 5000 വാട്സിനുമുകളിൽ കണക്റ്റഡ് ലോഡുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ ത്രീ ഫേസിലേക്ക് മാറേണ്ടതുണ്ട്.

ഒരു ഫേസിലെ വൈദ്യുതി തടസ്സപ്പെട്ടാലും മറ്റു രണ്ട് ഫേസുകളിലൂടെ വൈദ്യുതി ലഭ്യമാകുമെന്നതിനാൽ ത്രീ ഫേസിലേക്ക് മാറുന്നത് വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത കുറയ്ക്കും. ആകെ വൈദ്യുത ലോഡ് മൂന്ന് ഫേസിലായി വീതിക്കപ്പെടുന്നതുകൊണ്ടുതന്നെ വയറിംഗിൻ്റെ സുരക്ഷയ്ക്കും ഉപകരണങ്ങളുടെ ദീർഘായുസ്സിനും ഇത് ഗുണകരമാണ്.

1912 എന്ന 24/7 ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിൽ വിളിച്ചോ 9496001912 എന്ന നമ്പരിൽ വാട്സാപ് സന്ദേശമയച്ചോ സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ടോ ഫേസ് മാറ്റത്തിനായി ആവശ്യപ്പെടാവുന്നതാണ്.



5000 വാട്സിനുമുകളിൽ കണക്റ്റഡ് ലോഡുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ ത്രീ ഫേസിലേക്ക് മാറണം


നിരവധി പുതുമകളും സൗകര്യങ്ങളും ഉൾപ്പെടുത്തി നവീകരിച്ച കെ എസ് ഇ ബി മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ IOS/ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യം.



പുതുമകൾ ഇവയൊക്കെയാണ്...
🔵ബില്ലുകൾ ഒരുമിച്ചടയ്ക്കാം
രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് പല കൺസ്യൂമർ നമ്പരുകളിലുള്ള ബില്ലുകൾ ഒരുമിച്ച് അടയ്ക്കാം. കൺസ്യൂമർ നമ്പരുകൾ ചേർക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബിൽ, പെയ്മെൻ്റ്, ഉപയോഗം തുടങ്ങിയ രേഖകൾ പരിശോധിക്കാനും അവസരമുണ്ട്.
🔵ക്വിക്ക് പേ, രജിസ്റ്റർ ചെയ്യാതെ തന്നെ.
ആപ്പ്ലിൽ ലോഗിൻ ചെയ്യാതെതന്നെ13 അക്ക കൺസ്യൂമർ നമ്പരും മൊബൈൽ ഒ ടി പിയും രേഖപ്പെടുത്തി അനായാസം പെയ്മെൻ്റ് ചെയ്യാം
🔵ഒറ്റ ക്ലിക്കിൽ പരാതി അറിയിക്കാം
വൈദ്യുതി സംബന്ധമായ പരാതികൾ തികച്ചും അനായാസം രജിസ്റ്റർ ചെയ്യാം
🔵രജിസ്റ്റർ ചെയ്യാം, വിവരങ്ങളറിയാം
ബിൽ വിവരങ്ങളും വൈദ്യുതി തടസ്സം / ഡിസ്കണക്ഷൻ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭിക്കാൻ ഫോൺ നമ്പറും ഇ മെയിൽ വിലാസവും രജിസ്റ്റർ ചെയ്യാം.
🔵സേവനങ്ങൾ വാതിൽപ്പടിയിൽ
രജിസ്റ്റർ ചെയ്യാം, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫേസ് മാറ്റം, പോസ്റ്റ് മാറ്റിയിടൽ തുടങ്ങിയ നിരവധി സേവനങ്ങൾ വാതിൽപ്പടിയിൽ ലഭ്യമാകും
🔵ലോഗിൻ ചെയ്യാം, തികച്ചും അനായാസം
ഫോൺ നമ്പരോ ഇ മെയിൽ ഐഡിയോ രേഖപ്പെടുത്തി അനായാസം ലോഗിൻ ചെയ്യാം.
🔵ബിൽ കാൽക്കുലേറ്റർ
ഉപയോഗത്തിനനുസരിച്ചുള്ള വൈദ്യുതി ബിൽ കണക്കാക്കാം, ആസൂത്രണത്തിലൂടെ അധികച്ചെലവ് ഒഴിവാക്കാം.
🔵പഴയ ബില്ലുകൾ കാണാം
കൺസ്യൂമർ നമ്പരും രജിസ്റ്റേഡ് ഫോൺ നമ്പരും രേഖപ്പെടുത്തി പഴയ ബില്ലുകൾ കാണാം, ഡൗൺലോഡ് ചെയ്യാം.


Android App
iOS App
Share Maximum.



Post a Comment

Previous Post Next Post