തിരുവനന്തപുരം: മൊബൈല്‍ നെറ്റ്‌വര്‍ക്കിലും ബ്രോഡ്‌ബാന്‍ഡ് കണക്ഷനിലും ആളെപ്പിടിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ബിഎസ്എന്‍എല്‍ പ്രത്യേക ഓഫര്‍ ഫൈബര്‍-ടു-ദി-ഹോം (FTTH) കണക്ഷനിലും അവതരിപ്പിച്ചു. ആറ് മാസത്തേക്ക് 1,999 രൂപയ്ക്ക് ഭാരത് ഫൈബര്‍ നല്‍കുന്ന ഓഫറാണ് ഓണക്കാലത്ത് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 30 എംബിപിഎസ് ആയിരിക്കും ഇതിന്‍റെ ഇന്‍റര്‍നെറ്റ് വേഗത. മോഡവുംnp ഇന്‍സ്റ്റാലേഷനും സൗജന്യമാണ് എന്നതാണ് ഇതിന്‍റെ മറ്റൊരു ആകര്‍ഷണം.
ബിഎസ്എന്‍എല്‍ ഫൈബര്‍-ടു-ദി-ഹോം അഥവാ ഭാരത് ഫൈബര്‍ എന്നത് ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജിയിലുള്ള ഹൈസ്‌പീഡ് ഇന്‍റര്‍നെറ്റ് ആക്സസാണ്. 2 എംബിപിഎസ് മുതല്‍ 300 എംബിപിഎസ് വരെ വേഗതയില്‍ ഈ ഇന്‍റര്‍നെറ്റ് സര്‍വീസ് ലഭ്യം. അതേസമയം ബിഎസ്എന്‍എല്ലിന്‍റെ ബ്രോഡ്‌ബാന്‍ഡ് കണക്ഷനില്‍ 1000 എംബിപിഎസ് വരെ വേഗം ലഭിക്കും. എന്നാല്‍ ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് വിതരണത്തില്‍ സാധാരണക്കാര്‍ക്ക് സാമ്പത്തിക ലാഭമുള്ളതും നവീനമായ സാങ്കേതികവിദ്യയിലുള്ള ബ്രോഡ‍്ബാന്‍ഡ് കണക്ഷനുമാണ് ഭാരത് ഫൈബര്‍. ഇന്‍റര്‍നെറ്റിനൊപ്പം ഐപിടിവിയും വോയ്‌സ് ടെലിഫോണ്‍ സര്‍വീസും ബിഎസ്എന്‍എല്‍ ഫൈബര്‍-ടു-ദി-ഹോം പ്രധാനം ചെയ്യുന്നുണ്ട്. വീടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഭാരത് ഫൈബര്‍ കണക്ഷന്‍ എടുക്കാനാകും
Post a Comment