വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചോറിന് പകരം കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍

 


വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചോറ് പോലെയുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. അതിനാല്‍ വàണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്ക് ചോറിന് പകരം കാര്‍ബോയും കലോറിയും കുറഞ്ഞ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്. അത്തരം ചില  ഭക്ഷണങ്ങളെ പരിചയപ്പെടാം.   1. ക്വിനോവ  ക്വിനോവയില്‍ അടങ്ങിയിരിക്കുന്ന ഫൈബറും കാര്‍ബോഹൈഡ്രേറ്റും വളരെ സമയമെടുത്താണ് ദഹിക്കുക. ഇവ ദീര്‍ഘ സമയം ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും സഹായിക്കുന്നു. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് ചോറിന് പകരം  ക്വിനോവ കഴിക്കാം.    2. മില്ലറ്റ്   റാഗി പോലെയുള്ള മില്ലറ്റുകള്‍ കൊണ്ടുള്ള വിഭവങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവയില്‍ പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ ബി, സിങ്ക്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.   3. ബാര്‍ലി  ഫൈബര്‍ അടങ്ങിയ ബാര്‍ലിയും ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കുന്നത് വിശപ്പ് പെട്ടെന്ന് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.  4. ബ്രൌണ്‍ റൈസ്  ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരി വിശപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവയില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.     5. കോളിഫ്ലവര്‍ റൈസ്  കലോറിയും കാര്‍ബോയും  കുറവുള്ള കോളിഫ്ലവര്‍ റൈസും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കാം.     ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.   

Post a Comment

Previous Post Next Post