*
•>ഇയർ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇയർഫോണുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാതിരിക്കുന്നത് പല അപകടങ്ങളും ക്ഷണിച്ചു വരുത്തും.
•>ഹെഡ് ഫോണിന്റെ ഓരോ വശത്തും *L, R* എന്നി അക്ഷരങ്ങൾ എഴുതിയിട്ടുണ്ടാകും.*L* എന്നെഴുതിയത് ഇടതു ചെവിയിലും *R* എന്നെഴുതിയത് വലതു ചെവിയിലും വെക്കാനുള്ളതാണ്. കർണ്ണനാളത്തിന്റെ സ്ഥാനത്തിനനുസരിച്ചാണ് ഇങ്ങനെ തയ്യാറാക്കിയിട്ടുള്ളത്.
•>ഒരാൾ ഉപയോഗിച്ച ഹെഡ് ഫോൺ കഴിയുന്നതും മറ്റൊരാൾ ഉപയോഗിക്കാതിരിക്കുക. ചെവിയിലെ അണുക്കൾ പകരുന്നത് തടയാൻ ഇത് നല്ലതാണ്.
•>കൂടിയ അളവിലും കൂടിയ സമയത്തേക്കും ശബ്ദം ചെവിയിൽ പതിക്കുന്നത് താൽക്കാലികമായോ സ്ഥിരമായോ കേൾവിക്കുറവിലേക്ക് നയിച്ചേക്കാം
•>വ്യായാമം ചെയ്യുമ്പോൾ ഹെഡ് ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം വ്യായാമം ചെയ്യുമ്പോൾ കാലുകളിലേക്ക് കൈകളിലേക്ക് ഉള്ള രക്തയോട്ടം വർദ്ധിക്കുകയും കർണനാളുകളിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യും ഈ സാഹചര്യത്തിൽ ഹെഡ് ഫോണിന്റെ അമിത ശബ്ദം അപകടം വർദ്ധിപ്പിക്കും
Post a Comment