രക്തത്തിലെ യൂറിക് ആസിഡിൻ്റെ അളവ് കൂടി അത് സന്ധികൾക്കുള്ളിൽ നിക്ഷേപിക്കപ്പെടുമ്പോഴാണ് ഗൗട്ട് (𝗚𝗢𝗨𝗧 ) എന്ന രോഗം ഉണ്ടാകുന്നത് . ഏറ്റവും കൂടുതലായി കാലിലെ തള്ളവിരലിൻ്റെ തുടക്കഭാഗത്തുള്ള സന്ധിയിലാണ് വേദന ഉണ്ടാകാറുള്ളത്. കാൽപാദത്തിലെ മറ്റു സന്ധികളിലും , കാൽക്കുഴയിലും , കാൽമുട്ടുകളിലും ഇതുമൂലമുള്ള നീരും , വേദനയും ഉണ്ടാകാം . പലപ്പോഴും അസഹനീയമായ വേദനയാകും അനുഭവപ്പെടുക. കിടക്കുമ്പോൾ കിടക്കയിൽ കൊള്ളുന്നതുപോലും വേദന ഉളവാക്കും. നീർക്കെട്ടും വേദനയും ഉള്ള സമയത്ത് അതു കുറയുന്നതുവരെ വേദനസംഹാരികളും യൂറിക് ആസിഡ് കുറയ്ക്കുന്നതിനുള്ള മരുന്നുകളും കഴിക്കണം. മരുന്നുകൾ ഉപയോഗിച്ച് നീർക്കെട്ടും യൂറിക് ആസിഡിൻ്റെ അളവും കുറച്ചില്ലെങ്കിൽ അണുബാധയും സന്ധികൾക്കു വൈകല്യവും ഉണ്ടാകും സന്ധികളിലെ വേദനയും നീർക്കെട്ടും മാറിയ ശേഷവും യൂറിക് ആസിഡ് കുറയ്ക്കുന്നതിനുള്ള മരുന്നുകൾ ഡോക്‌ടർ നിർദേശിക്കുന്ന സമയം വരെ തുടരേണ്ടതുണ്ട് സാധാരണയായി 40വയസ്സു കഴിഞ്ഞവരിലാണ് യൂറിക് ആസിഡ് കൂടുന്നതു കൊണ്ടുള്ള സന്ധിവേദന കൂടുതലായി കാണുന്നത്. അത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരെയാണ് കൂടുതലായി ബാധിക്കുക.
Post a Comment