ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടി അത് ഗുരുതരമാകുന്നതുവരെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു .
ഉയർന്ന കൊളസ്ട്രോളിന്റെ ചില സൂചനകള്‍ നിങ്ങളുടെ മുഖത്ത് ആദ്യം പ്രത്യക്ഷപ്പെടുന്നത് നിങ്ങള്‍ അവഗണിക്കരുത് . 🙏
കാരണം ഉയർന്ന കൊളസ്ട്രോള്‍, ഹൃദയസംബന്ധമായ നിരവധി രോഗങ്ങളിലേക്ക് നയിക്കുന്നു .
🍁 മുഖത്ത് പ്രതിഫലിക്കുന്ന ഉയർന്ന കൊളസ്ട്രോളിന്റെ ചില മുന്നറിയിപ്പുള്‍ ഏതൊക്കെയണെന്ന് നോക്കാം.
പാടുകള്‍
മുഖത്തിന്റെ ചർമ്മസംരക്ഷണത്തിനായി നിങ്ങള്‍ പ്രത്യേകം ശ്രദ്ധക്കുന്നുണ്ടെങ്കിലും ഉയർന്ന കൊളസ്ട്രോള്‍ അളവ് ഉണ്ടെങ്കില്‍ ചർമ്മകോശങ്ങള്‍ക്ക് വീക്കം സംഭവിക്കുകയും പാടുകള്‍ ഉണ്ടാവുകയും ചെയ്യും. അത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ നിങ്ങളുടെ കൊളസ്ട്രോള്‍ അളവ് പരിശോധിക്കേണ്ട സമയമാണിത്.
മുഖത്ത് ചെറിയ മുഴകള്‍
മുഖത്തെ ചെറിയ മുഴകള്‍ ശരീരത്തില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നതിന്റെ സൂചനയായിരിക്കാം,
കണ്ണുകള്‍ക്ക് ചുറ്റുമുള്ള മഞ്ഞ പാടുകള്‍
കണ്‍ പോളകള്‍ക്ക് ചുറ്റുമുള്ള മഞ്ഞ പാടുകള്‍ ശരീരത്തിലെ കൊഴുപ്പ് നിക്ഷേപത്തെ വ്യക്തമായി സൂചിപ്പിക്കുന്നു; "xanthelasma' എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് നിക്ഷേപങ്ങള്‍ നിങ്ങളുടെ മുഖത്ത് പ്രതിഫലിക്കുന്ന ഉയർന്ന കൊളസ്ട്രോളിന്റെ ആദ്യ ലക്ഷണമായി കണക്കാക്കപ്പെടുന്നു.
ചർമ്മത്തിന്റെ ഘടനയില്‍ മാറ്റം
നിങ്ങള്‍ക്ക് ചർമ്മത്തിന്റെ ഘടനയില്‍ മാറ്റം അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് ശരീരത്തില്‍ ഉയർന്ന കൊളസ്ട്രോള്‍ നിക്ഷേപത്തിന്റെ ലക്ഷണമാകാം. അത്തരം സന്ദർഭങ്ങളില്‍ നിങ്ങളുടെ കൊളസ്ട്രോള്‍ അളവ് പതിവായി നിരീക്ഷിക്കണം.
ബാഗി കണ്ണുകളും ഇരുണ്ട വൃത്തങ്ങളും
നന്നായി ഉറങ്ങുന്നുണ്ടെങ്കിലും നിങ്ങള്‍ക്ക് കണ്‍തടങ്ങള്‍ അയയുയും കറുത്ത വൃത്തങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ടെങ്കില്‍, നിങ്ങളുടെ കൊളസ്ട്രോള്‍ അളവ് പരിശോധിക്കുന്നതിനുള്ള ഒരു മുന്നറിയിപ്പാണത്. ഉയർന്ന കൊളസ്‌ട്രോള്‍ മൂലം രക്തപ്രവാഹം കുറയുന്നതുകൊണ്ടാണ് കണ്ണുകള്‍ക്കുചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നത്.
വരണ്ട ചർമ്മം
ഉയർന്ന കൊളസ്ട്രോളിന്റെ അളവ് മൂലം ചർമ്മത്തിലേക്കുള്ള രക്തചംക്രമണം കുറയ്ക്കുകയും ചര്‍മ്മത്തിലെ ഈർപ്പത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി ചർമ്മം വരളുകയും ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യും.
Post a Comment