വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍

 


നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ശരീരത്തിന് വേണം.  വിറ്റാമിന്‍ സിയുടെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം. വിറ്റാമിന്‍ സിയുടെ നല്ലൊരു ഉറവിടമാണ് ഓറഞ്ച്. ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.   വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. അതിനാല്‍ ഇവ കഴിക്കുന്നതും നല്ലതാണ്.  വിറ്റാമിന്‍ സി ലഭിക്കാന്‍ പേരയ്ക്കയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയില്‍ ഫൈബറും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്.  ഒരു കപ്പ് പപ്പായയില്‍ 88 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു.  കിവി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ സിയുടെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നതും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.  വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Post a Comment

Previous Post Next Post