അതാ വാട്സ്ആപ്പിൽ അടുത്ത പുത്തൻ ഫീച്ചർ, സ്ഥിരം മെസേജുകൾ അയക്കുന്നവർക്ക് സഹായകരം

 ഈ‌യടുത്ത് ഏറെ പുത്തൻ ഫീച്ചറുകളുമായി അമ്പരപ്പിക്കുന്ന മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ അടുത്ത സർപ്രൈസ്. അൺസെന്റ് ആയ മെസേജുകൾ എളുപ്പം കാണാനാവുന്ന തരത്തിൽ ഡ്രാഫ്റ്റ് ചെയ്യുന്ന സംവിധാനമാണ് വാട്സ്ആപ്പിലേക്ക് വരുന്നത് എന്നാണ് വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട്. ഇപ്പോൾ ആൻഡ്രോയ്ഡ് ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമായിട്ടുള്ള ഈ ഫീച്ചർ വൈകാതെ ലോഞ്ച് ചെയ്യും. വളരെ പ്രതീക്ഷയോടെയാണ് ഡ്രാഫ്റ്റ് ലേബൽ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.   അപൂ‍‍ർണമായ സന്ദേശമായി ഇത്തരം മെസേജുകൾ ചാറ്റ് ബോക്സിൽ കാണാനാകും. അൺസെന്റ് ആയ മെസേജുകൾ കൃത്യമായി ഇതിൽ രേഖപ്പെടുത്തിയിരിക്കും. എല്ലാ മെസേജുകളും ഓപ്പൺ ചെയ്ത് പരിശോധിക്കാതെ തന്നെ അൺസെന്റ് മെസേജുകൾ എളുപ്പത്തിൽ കണ്ടെത്താൻ ഇത് സഹായിക്കും. ഏറ്റവും അവസാനം ഡ്രാഫ്റ്റായ മെസേജായിരിക്കും ചാറ്റ് ലിസ്റ്റിൽ ആദ്യം കാണിക്കുക. വളരെ സുപ്രധാനമായ മെസേജുകൾ അൺസെന്റ് ആവുകയോ മിസ്സാവുകയോ ചെയ്താൽ കണ്ടെത്താൻ പുതിയ ഫീച്ച‍ർ സഹായകമാകും. ടെസ്റ്റിം​ഗ് കഴിഞ്ഞ് വാട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ് ആപ്പിൽ ഉടൻ തന്നെ ഈ ഫീച്ചർ എത്തിച്ചേരും. വാട്സ്ആപ്പ് കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്.   Read more: ഐഫോണ്‍ 16 സിരീസിന് കണ്ണുംനട്ട് ലോകം; രണ്ട് മാറ്റങ്ങള്‍ ലോകത്തെ അമ്പരപ്പിക്കും  ഫേവറൈറ്റ് എന്നൊരു ഫീച്ചർ അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. പ്രധാനപ്പെട്ട കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും കോളുകളും ഫേവറൈറ്റ്‌സുകളായി സെലക്ട് ചെയ്‌ത് വെക്കാനാവുന്ന സംവിധാനമാണിത്. സ്ഥിരമായി മെസേജ് അയക്കുകയോ കോള്‍ ചെയ്യുകയോ ചെയ്യുന്ന കോണ്‍ടാക്റ്റുകളും സജീവമായി നോക്കുകയോ ഇടപെടുകയോ ചെയ്യുന്ന ഗ്രൂപ്പുകളെയും ഇതോടെ എളുപ്പം നിങ്ങള്‍ക്ക് കണ്ടെത്താനാകും. പല ഫോണുകളിലും വാട്‌സ്ആപ്പ് ആപ്ലിക്കേഷനില്‍ ഫൈവറൈറ്റ്സ് എന്ന ഓപ്ഷന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇങ്ങനെ ഫേവറൈറ്റ് ചെയ്‌തുവെക്കുന്ന ചാറ്റുകളിലേക്ക് വേഗത്തില്‍ എത്തി മെസേജുകള്‍ അയക്കുന്നതിനൊപ്പം ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യുകയുമാകും.  


Post a Comment

Previous Post Next Post