ദില്ലി: സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനവിന് പിന്നാലെ കൂട്ടാമായെത്തിയ പുത്തന്‍ ഉപഭോക്താക്കളെ പിടിച്ചുനിർത്താനുള്ള തീവ്രശ്രമങ്ങളിലാണ് ബിഎസ്എന്‍എല്‍. 4ജി സർവീസിനൊപ്പം ആകർഷകമായ റീച്ചാർജ് പ്ലാനുകളും ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നു. ഇവയിലൊരു പാക്കേജിനെ കുറിച്ച് വിശദമായി അറിയാം. 84 ദിവസത്തെ വാലിഡിറ്റിയില്‍ ആകെ 252 ജിബി ഡാറ്റ നല്‍കുന്ന ബിഎസ്എന്‍എല്ലിന്‍റെ ഒരു റീച്ചാർജ് പ്ലാനാണിത്. 599 രൂപയാണ് ഇതിനായി മുടക്കേണ്ടത്. അതായത് ദിവസം 3 ജിബി അതിവേഗ ഡാറ്റയാണ് ഈ പാക്കേജ് പ്രകാരം ബിഎസ്എന്‍എല്‍ ഉപഭോക്താക്കിന് ലഭിക്കുക. ഇതിന് പുറമെ പരിധിയിലാത്ത വോയിസ് കോളാണ് മറ്റൊരു ആകർഷണം. ദിനംപ്രതി 100 വീതം സൌജന്യ എസ്എംഎസ് ലഭിക്കും എന്നതും 599 രൂപയുടെ ബിഎസ്എന്‍എല്‍ റീച്ചാർജ് പ്ലാനിനെ ആകർഷകമാകുന്നു. പരിധിയില്ലാത്ത ആനന്ദവും ഗെയിംസും സംഗീതവും ആണ് ഇതെന്നാണ് 599 രൂപയുടെ റീച്ചാർജ് പ്ലാനിന് ബിഎസ്എന്‍എല്‍ നല്‍കുന്ന വിശേഷണം. ദിവസവും മൂന്ന് ജിബി ഡാറ്റ വീതം ലഭിക്കുന്ന ഈ പാക്കേജിനായി ഒരു മാസം 214 രൂപയെ ചിലവാകുന്നുള്ളൂ എന്ന് കണക്കാക്കാം. ഇക്കഴിഞ്ഞ ജൂലൈ മാസം ആദ്യം സ്വകാര്യ ടെലികോം സേവനദാതാക്കള്‍ താരിഫ് നിരക്കുകള്‍ വർധിപ്പിച്ചപ്പോഴും ബിഎസ്എന്‍എല്‍ പഴയ നിരക്കുകളില്‍ തുടർന്നു. മാത്രമല്ല, പുതിയ ആകർഷകമായ റീച്ചാർജ് പ്ലാനുകള്‍ പൊതുമേഖല കമ്പനി അവതരിപ്പിക്കുകയും ചെയ്തു. ഇതോടെ ആളുകള്‍ കൂട്ടത്തോടെ ബിഎസ്എന്‍എല്ലിലേക്ക് തിരികെ വരുന്ന കാഴ്ചയാണ് കാണുന്നത്. ജിയോ, എയർടെല്‍, വിഐ എന്നീ കമ്പനികളായിരുന്നു നിരക്കുകളില്‍ ശരാശരി 5 ശതമാനത്തിന്‍റെ വർധനവ് വരുത്തിയത്. അതേസമയം രാജ്യത്ത് ബിഎസ്എന്‍എല്‍ 4ജി നെറ്റ്വർക്ക് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബിഎസ്എന്‍എല്ലിന്‍റെ 4ജി ടവറുകളുടെ സ്ഥാപനം പുരോഗമിച്ചുവരുന്നു. ജിയോ, എയർടെല്‍, വിഐ എന്നിവർ നേരത്തെ തന്നെ 4ജി സർവീസ് നല്‍കുന്നവരാണ്.
Post a Comment