എറണാകുളം: സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ 61 താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 10 തീയതിക്കകം യോഗ്യത/ പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
യോഗ്യത -ഒമ്പതാം ക്ലാസ് പാസ്.
സാധുവായ ഹെവി ഡ്യൂട്ടി ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കി ഏഴുവര്‍ഷം തികഞ്ഞിരിക്കണം.
ഹെവി മോട്ടോര്‍ ലൈസന്‍സ് കരസ്ഥമാക്കി മൂന്നുവര്‍ഷമോ അതിലധികമോ കാലയളവ് ഡ്രൈവിംഗ് ലൈസന്‍സില്‍ ഹെവി ഗുഡ്സ്, ഹെവി പാസഞ്ചേഴ്‌സ് വാഹനങ്ങളുടെ എന്‍ഡോഴ്‌സ്മെന്റ് ഉണ്ടായിരിക്കണം.
ശാരീരിക അളവുകള്‍ പൊക്കം- 158 സെ മീ, നെഞ്ചളവ് - 76 സെ മീ, കാഴ്ചശക്തി - വിദൂരകാഴ്ച -വലത് കണ്ണ്-6/6 , ഇടത് കണ്ണ്- 6/6, ഹ്രസ്വ ദൂര കാഴ്ച - വലത് കണ്ണ്- 0.5, ഇടത് കണ്ണ് - 0.5,
പ്രായം - 01/01/2024 ജനുവരി ഒന്നിന് 25- നും, 60-നും ഇടയില്‍.
ശമ്പളം ഒരു ഡ്യൂട്ടിക്ക് 715 രൂപ.
സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു സമുദായക്കാരേയും ഓപ്പണ്‍ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും
Post a Comment