പ്രമേഹത്തെ മെരുക്കാൻ നല്ല ഭക്ഷണം കഴിക്കു

 


   രോഗിപോലും അറിയാതെ മെല്ലെമെല്ലെ കടന്നുവരുന്ന ഒരു രോഗമാണ് പ്രമേഹം. നാട്ടിന്‍പുറമെന്നോ, നഗരമെന്നോ വ്യത്യാസമില്ലാതെ നാള്‍ക്കുനാള്‍ കൂടുകയാണ് പ്രമേഹവ്യാപനം. ആണ്‍-പെണ്‍ ഭേദമില്ലാതെ മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും പ്രമേഹം പിടിമുറുക്കുന്നു. അനാരോഗ്യ ഭക്ഷണശീലങ്ങള്‍ക്ക് പ്രമേഹവ്യാപനവുമായി അടുത്ത ബന്ധമുണ്ട്.  നമ്മുടെ ഭക്ഷണസംസ്കാരം അപ്പാടെ മാറി. നാടന്‍ ഭക്ഷണശീലങ്ങളില്‍നിന്ന് അകന്നവരാണേറെയും. മൈദയും കൃത്രിമനിറവും കൊഴുപ്പും മധുരവും അടങ്ങിയ വിഭവങ്ങളുടെ വന്‍ ശേഖരവുമായി ബേക്കറികളും ഹോട്ടലുകളും അരങ്ങുറപ്പിച്ചു. ഇതിലൂടെ വിശക്കാതെതന്നെ ഇഷ്ടമുള്ള ഭക്ഷണം ഏതുനേരത്തും കഴിക്കാം എന്നൊരു സംസ്കാരം രൂപപ്പെട്ടു.  മുമ്പ് വിരലിലെണ്ണാവുന്ന ആഘോഷങ്ങളേ നമുക്കുണ്ടായിരുന്നുള്ളു. ഇന്നാകട്ടെ തൊടുന്നതെല്ലാം ആഘോഷങ്ങളാണ്. അതോടെ ഭക്ഷണംകഴിക്കലും ഒരാഘോഷമായി മാറി. പകര്‍ച്ചവ്യാധിപോലെ പടരുന്ന ടൈപ്പ് 2 പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്നതിന് ഇത്തരം സാഹചര്യങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്.  ഭക്ഷണം കൂടുന്നതോടൊപ്പം മെയ്യനങ്ങാതെ, വ്യായാമമില്ലാത്ത അലസ ജീവിതമാണ് ഒട്ടുമിക്കപേര്‍ക്കുമുള്ളത്. ദീര്‍ഘനേരം ഇരുന്നുള്ള തൊഴില്‍സാഹചര്യങ്ങളും വാഹനസൌകര്യങ്ങളുമെല്ലാം സാധാരണ കിട്ടേണ്ട ചലനങ്ങളെക്കൂടി ഇല്ലാതാക്കി. ഇതും പ്രമേഹത്തിനനുകൂലമായ സാഹചര്യം ഒരുക്കി.  പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒഴിവാക്കി ബര്‍ഗറിനും കൃത്രിമപാനീയങ്ങള്‍ക്കും പുറകെ പായുന്ന കൌമാരവും പൊണ്ണത്തടിക്കും പ്രമേഹത്തിനും വഴിയൊരുക്കുകയാണ്.  പ്രമേഹം വരാതിരിക്കാനും പ്രമേഹം വന്നവര്‍ക്ക് നിയന്ത്രണത്തിലാകാനും ആഹാരക്രമീകരണം കൂടിയേതീരു. രക്തത്തിലെ പഞ്ചസാരയുടെ നിലയില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ വരുത്താത്ത സമീകൃതഭക്ഷണം സ്വീകരിക്കാന്‍ ഒരോ പ്രമേഹരോഗിയും ശ്രദ്ധിക്കേണ്ടതുണ്ട്. ******************************* *പ്രമേഹത്തെ ഭയക്കേണ്ടതില്ല.  നമ്മുടെ ജീവിതത്തിൽ ചില ചെറിയ മാറ്റങ്ങൾ വരുത്താൻ തയ്യാറാണെങ്കിൽ,  പ്രമേഹത്തെ എങ്ങനെ ആയുർവേദത്തിലൂടെ നിയന്ത്രിക്കാനാകും എന്ന് ഘട്ടം ഘട്ടമായി ഈ ഗ്രൂപ്പിലൂടെ നിങ്ങളിലേക്ക് ലഭിക്കുന്നതാണ്..

Post a Comment

Previous Post Next Post