ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയുടെ റെനോ 13 സിരീസിന്‍റെ അവതരണം നവംബര്‍ 25ന് എന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയിലാവും ആദ്യം ഒപ്പോ റെനോ 13 ഫോണ്‍ മോഡലുകള്‍ ഇറങ്ങുക. ലോഞ്ചിന് മുന്നോടിയായി റെനോ 13നെ കുറിച്ചുള്ള നിരവധി വിവരങ്ങള്‍ ലീക്കായി. ഏറെ പ്രസിദ്ധമായ ടിപ്‌സ്റ്റെര്‍ ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷനാണ് ഒപ്പോ റെനോ 13 സിരീസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. മുന്‍ഗാമിയായ റെനോ 12 സിരീസിനെ പോലെ തന്നെ സ്റ്റാന്‍ഡേര്‍ഡ്, പ്രോ വേരിയന്‍റുകളോടെയാണ് റെനോ 13 സിരീസും വരാന്‍ സാധ്യത. സ്പെസിഫിക്കേഷനിലും പെര്‍ഫോമന്‍സിലും വലിയ അപ്‌ഡേറ്റുകള്‍ ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് പ്രതീക്ഷിക്കുന്നു. മീഡിയടെക് ഡൈമന്‍സിറ്റി 9300 ചിപ്‌സെറ്റിലാണ് ഒപ്പോ റെനോ 13 പ്രോ പുറത്തിറങ്ങുകയെന്ന് ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ അവകാശപ്പെടുന്നു. മികച്ച പ്രകടനം ഉറപ്പുവരുത്താന്‍ കെല്‍പുള്ള പ്രൊസസറാണിത്. 6.78 ഇഞ്ച് വലിപ്പമുള്ള ക്വാഡ്-കര്‍വ്‌ഡ് എല്‍ടിപിഒ ഒഎല്‍ഇഡി ഡിസ്പ്ലെ (1,264 x 2,780 പിക്‌സല്‍ റെസലൂഷന്‍) മികച്ച കാഴ്‌ച്ചാനുഭവം നല്‍കുമെന്നും ടിപ്‌സ്റ്റെര്‍ വാദിക്കുന്നു. ഒപ്പോ റെനോ 13 പ്രോയില്‍ 3എക്‌സ് ഒപ്റ്റിക്കല്‍ സൂമോടെ 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് പ്രതീക്ഷിക്കുന്നു. മുന്‍ മോഡലില്‍ 2എക്‌സ് ഒപ്റ്റിക്കല്‍ സൂമായിരുന്നു ഉണ്ടായിരുന്നത്. കൂടുതല്‍ വിദൂരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന അപ്‌ഡേറ്റാണിത്. 80 വാട്ട്‌സ് വയേര്‍ഡ് ചാര്‍ജിംഗും 50 വാട്ട്‌സ് വയര്‍ലസ് ചാര്‍ജിംഗും വരുന്ന 5,900 എംഎഎച്ച് ബാറ്ററിയും റെനോ 13 പ്രോയ്ക്കുണ്ടാകുമെന്ന് ടിപ്സ്റ്റെര്‍ പറയുന്നു. കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ സംവിധാനവും പ്രതീക്ഷിക്കുന്നുണ്ട്. സുരക്ഷയ്ക്കുള്ള ഐപി65 റേറ്റിംഗ് ഈ ഫോണുകള്‍ക്ക് ലഭിച്ചുകഴിഞ്ഞു എന്നും ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ വ്യക്തമാക്കി. Read more: സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പിലെ ആദ്യ ഫോണ്‍, അസാമാന്യ ബാറ്ററി; റിയല്‍മിയുടെ ഡോണാകാന്‍ ജിടി 7 പ്രോ വരുന്നു
Post a Comment