ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവ കൊണ്ട് പ്രമേഹം നിയന്ത്രണത്തിൽ ആകാത്ത അവസ്ഥയിലാണ് പ്രമേഹത്തിനെതിരെയുള്ള മരുന്നുകൾ കഴിക്കേണ്ടി വരുന്നത്. എന്നിരുന്നാലും ഈ മരുന്നുകൾ എല്ലാം തികഞ്ഞവയല്ല അവക്ക് അതിന്റെതായ പരിധികൾ ഉണ്ട്. ഡോക്ടർ നിർദ്ദേശിച്ചതുപോലെ നിങ്ങൾ മരുന്ന് കഴിക്കുന്നുണ്ടെങ്കിൽപ്പോലും അവ എല്ലായ്പ്പോഴും ഒരേ പോലെ ദീർഘകാലത്തേക്ക് പ്രവർത്തിക്കില്ല. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ 5 മുതൽ 10 ശതമാനം വരെ ഓരോ വർഷവും അവരുടെ മരുന്നുകളോട് പ്രതികരിക്കുന്നത് നിര്ത്തുന്നു.
മരുന്നുകൾക്ക് അവയുടെ ഫലപ്രാപ്തി നഷ്ടപ്പെടുന്നു എന്നല്ല. നിങ്ങളുടെ ശരീരം കാലത്തിനനുസരിച്ച് മാറുന്നതാണ് പ്രശ്നം. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് രോഗനിർണയം നടത്തുമ്പോഴേക്കും അവരുടെ ബീറ്റാ സെല്ലിന്റെ പ്രവർത്തനത്തിന്റെ 50 ശതമാനം വരെ നഷ്ടപ്പെട്ടിട്ടുണ്ടാകും. പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു, ഇത് രക്തത്തിൽ നിന്ന് ശരീരത്തിലെ കോശങ്ങളിലേക്ക് ഗ്ലൂക്കോസ് അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാര നീക്കാൻ സഹായിക്കുന്നു. അവിടെ അത് ഊർജ്ജത്തിനായി ഉപയോഗിക്കുന്നു.
ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നതിന് ശേഷിക്കുന്ന ബീറ്റാ കോശങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടണ്ടി വരുന്നു. കാലക്രമേണ, ശേഷിക്കുന്ന ബീറ്റാ സെല്ലുകളുടെ പ്രവർത്തനം പോലും ഒരു പക്ഷെ നിലച്ചേക്കാം. ആ സമയത്ത്നി ങ്ങളുടെ മരുന്നുകൾ വർദ്ധിപ്പിക്കേണ്ടതുണ്ട് അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രശ്നം പരിഹരിക്കുന്ന ഒരു പുതിയ മരുന്ന് നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം.
_നിങ്ങളുടെ കോശങ്ങൾക്ക് ഇൻസുലിനോടുള്ള പ്രതികരണശേഷി കുറയുമ്പോൾ ഇൻസുലിൻ പ്രതിരോധം ഉണ്ടാകുന്നു. തൽഫലമായി, ഗ്ലൂക്കോസ് നിങ്ങളുടെ കോശങ്ങളിലേക്ക് കാര്യക്ഷമമായി നീങ്ങാതെ രക്തത്തിൽ അടിഞ്ഞു കൂടുന്നു. വ്യായാമവും, ഭക്ഷണ നിയന്ത്രണവും, ശരീരഭാരം കുറയ്ക്കലും പോലുള്ള ജീവിതശൈലി മാറ്റങ്ങൾ അതുപോലെ തന്നെ ചില മരുന്നുകൾ, ഇൻസുലിൻ കോശങ്ങളുടെ സംവേദനക്ഷമത വർദ്ധിപ്പിക്കും._
മരുന്ന് നിങ്ങളിൽ എത്ര നന്നായി പ്രവർത്തിക്കുന്നു എന്നതിനെ പല ഘടകങ്ങളും സ്വാധീനിച്ചേക്കാം. ഉദാഹരണത്തിന്, ശരീരഭാരം, ഭക്ഷണക്രമത്തിലോ പ്രവർത്തന നിലയിലോ ഉള്ള മാറ്റങ്ങൾ അല്ലെങ്കിൽ സമീപകാലതുണ്ടായ എന്തെങ്കിലും അസുഖങ്ങൾ അതേ പോലേ തൈറോയിഡ് പോലെയുളള ഹോർമോൺ പ്രശ്നങ്ങൾ ഗ്ലൂക്കോസിനെ ബാധിക്കും. അതെ പോലെ സ്റ്റിറോയിഡുകൾ, ആൻറിബയോട്ടിക്കുകൾ, ആന്റീഡിപ്രസന്റുകൾ തുടങ്ങിയ മരുന്നുകളുടെ ഉപയോഗങ്ങളൊക്കെ രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കാൻ കാരണം ആകാം.
ഒരു മരുന്ന് കൊണ്ട് ഷുഗർ നിയന്ത്രണത്തിൽ ആയില്ലെങ്കിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ നിങ്ങൾക്ക് ഒന്നിൽ കൂടുതൽ മരുന്നുകൾ ആവശ്യമായി വന്നേക്കാം. ചില ഗുളികകൾ ഗ്ലിപിസൈഡ്, മെറ്റ്ഫോർമിൻ (മെറ്റാഗ്ലിപ്പ്), സാക്സഗ്ലിപ്റ്റിൻ, മെറ്റ്ഫോർമിൻ (കോംബിഗ്ലൈസ്) എന്നിങ്ങനെ രണ്ട് പ്രമേഹ മരുന്നുകളെ ഒന്നായി സംയോജിപ്പിക്കുന്നു. പ്രമേഹം ഒരു പടിപടിയായി വളരുന്ന ഒരു അവസ്ഥയാണ്. എത്രയും നേരത്തെ നല്ല പോലെ ശ്രദ്ധിക്കാൻ കഴിയുന്നുവോ അത്രയും ഗുണകരം ആണ് 👍🏻👍🏻
Post a Comment