പ്രമേഹം നിയന്ത്രണത്തിലാണോ എന്ന് വിലയിരുത്താന്‍ ഏറ്റവും ഫലപ്രദമായ പരിശോധനയാണ് Hba1c പരിശോധന പിന്നിട്ട മൂന്നു മാസത്തെ രക്തത്തിലെ ഗ്ലൂക്കോസ് നിലയെക്കുറിച്ച് കൃത്യമായ ധാരണ നല്‍കാന്‍ ഈ പരിശോധന സഹായിക്കും ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന ഗ്ലൂക്കോസിന്റെ തോത് വിലയിരുത്തുകയാണ് ഇതില്‍ ചെയ്യുന്നത് പ്രമേഹമില്ലാത്തവരില്‍ Hba1c 5.6% ൽ കുറവായിരിക്കണം പ്രമേഹരോഗികളില്‍ ഇത് ഏഴില്‍ കുറവായി നിലനിര്‍ത്താനാകണം_ _പ്രമേഹ സാധ്യതയുള്ളവർ Hba1c വർഷത്തിലൊരിക്കൽ എങ്കിലും നോക്കണം പ്രമേഹം നിയന്ത്രണത്തിലല്ലെങ്കില്‍ 3 മാസങ്ങൾ കൂടുമ്പോള്‍ പരിശോധിക്കണം _പ്രമേഹ സാധ്യതാഘടകങ്ങള്‍ ഉള്ളവര്‍ നേരത്തെ തന്നെ പരിശോധന നടത്തി പ്രമേഹമില്ലെന്ന് ഉറപ്പാക്കണം പ്രമേഹം കണ്ടെത്തിയാല്‍ ആദ്യദിനം മുതല്‍ ചികിത്സ തേടണം പ്രമേഹം തിരിച്ചറിയുന്ന ദിവസം മുതല്‍ നിയന്ത്രിക്കാനുള്ള നടപടികളും തുടങ്ങണം *നാളെയാകാം പിന്നെയാകാം എന്ന് വിചാരിച്ച്* *അവഗണിക്കുന്നത് വളരെ ദോഷമാണ്* *കാരണം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പ്രമേഹം പല അവയവങ്ങളെയും ബാധിക്കും.*
Post a Comment