ബ്രേക്ക്ഫാസ്റ്റില്‍ മുളപ്പിച്ച പയർ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

 


ബ്രേക്ക്ഫാസ്റ്റില്‍ ആരോഗ്യകര ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ഒരു ദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യുന്നത് പ്രാതലാണ്. അതിനാല്‍ പ്രാതലിന് പ്രോട്ടീന്‍, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തിലൊരു ഹെല്‍ത്തി ഫുഡാണ് മുളപ്പിച്ച പയർ.   മുളപ്പിച്ച പയറില്‍ പ്രോട്ടീന്‍, ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുളപ്പിച്ച പയർ രാവിലെ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യാന്‍ സഹായിക്കും. നാരുകള്‍ ധാരാളം അടങ്ങിയ പയറു മുളപ്പിച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പയറു മുളപ്പിച്ച് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പയറു മുളപ്പിച്ച് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.  കലോറി കുറവായതിനാല്‍ ഇവ രാവിലെ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണം ചെയ്യും.   നാരുകളും പൊട്ടാസ്യവും അടങ്ങിയ മുളപ്പിച്ച പയർ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. മുളപ്പിച്ച പയറിന്‍റെ ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ ഇവ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. വിറ്റാമിന്‍ എ ധാരാളം ഉള്ളതിനാൽ ഇവ കണ്ണിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.   ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ നിങ്ങളുടെ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  


Post a Comment

Previous Post Next Post