വായ്പ പലിശ നിരക്ക് കുറച്ച് ഈ ബാങ്ക്; ഇഎംഐ കുറയും; പുതിയ നിരക്ക് അറിയാം



റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ രാജ്യത്തെ ബാങ്കുകൾ എല്ലാം വായ്പ നിരക്ക് കുറച്ചുകൊണ്ടിരിക്കുകയാണ്. അഞ്ച് വർഷത്തിന് ശേഷമായിരുന്നു ആർബിഐ പലിശ നിരക്ക് കുറച്ചത്. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ്-ബേസ്ഡ് ലെൻഡിംഗ് റേറ്റ് അഥവാ എംസിഎൽആറുമായി ബന്ധിപ്പിച്ച വായ്പകളുടെ പലിശ നിരക്ക് എംസിഎൽആറിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കി കുറയും. എംസിഎൽആർ എന്നാൽ വായ്പക്കാർക്ക് വായ്പ നൽകാൻ ബാങ്കുകൾ തെരഞ്ഞെടുക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. എംസിഎൽആർ അടിസ്ഥാനത്തിൽ വായ്പ പലിശ തീരുമാനിക്കുന്നത് 2016 ഏപ്രിൽ 1 മുതലാണ് പ്രബലയത്തിൽ വരുന്നത്.   രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ ഒന്നായ കനറാ ബാങ്കും പലിശ നിരക്ക് കുറച്ചിട്ടുണ്ട് ഒരു മാസത്തേക്ക് എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക്  8.45 ശതമാനത്തിൽ നിന്ന് 8.30 ശതമാനമായി കുറച്ചു. അതായത് 10 ബേസിസ് പോയിൻ്റ് കുറവാണു വരുത്തിയത്. മറ്റ് കാലാവധിയുള്ള എംസിഎൽആർ  മാറ്റമില്ലാതെ തുടരുന്നു. മൂന്ന് മാസത്തെ എംസിഎൽആർ 8.55 ശതമാനവും ആറ് മാസത്തെ എംസിഎൽആർ 8.90 ശതമാനവുമാണ്. ഒരു വർഷത്തെ എംസിഎൽആർ 9.10 ശതമാനവും രണ്ട് വർഷത്തെ എംസിഎൽആർ 9.35 ശതമാനവുമാണ്. പുതിയ നിരക്ക് 2025 ഫെബ്രുവരി 12 മുതൽ പ്രാബല്യത്തിൽ വന്നു.   എംസിഎൽആർ, വായ്പയെടുക്കുന്നവരിൽ നിന്ന് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നിർണ്ണയിക്കാൻ ബാങ്കുകളെ സഹായിക്കുന്നതിന് ആർബിഐ നിശ്ചയിച്ചിട്ടുള്ള ഒരു മാനദണ്ഡമാണ്. 2016-ൽ ആണ് ആർബിഐ ഇത് അവതരിപ്പിച്ചത്. നിക്ഷേപങ്ങളുടെ ചെലവ്, പ്രവർത്തനച്ചെലവ്, ബാങ്കിൻ്റെ ലാഭവിഹിതം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ എംസിഎൽആർ കണക്കാക്കുന്നത്.  

Post a Comment

Previous Post Next Post