ദില്ലി: സിഎംഎഫ് ഫോണ്‍ 2 പ്രോ (CMF Phone 2 Pro) സ്മാര്‍ട്ട്‌ഫോണ്‍ ഏപ്രില്‍ 28ന് പുറത്തിറങ്ങും. ഡുവല്‍-ടോണ്‍ ബാക്ക് പാനല്‍ സഹിതം രണ്ട് കളര്‍ ഓപ്ഷനുകളിലാണ് സിഎംഎഫ് ഫോണ്‍ 2 പ്രോ ഇന്ത്യയിലേക്ക് വരിക എന്നാണ് സൂചനകള്‍. സിഎംഎഫ് ഫോണ്‍ 1-ലെ പോലെ ഇന്‍റര്‍ചേഞ്ചബിള്‍ റീയര്‍ പാനലാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. ഫോണിന്‍റെ കൂടുതല്‍ ഫീച്ചറുകള്‍ കമ്പനി പുറത്തിവിട്ടിട്ടില്ലെങ്കിലും വില ഓണ്‍ലൈനില്‍ ലീക്കായി. ട്രിപ്പിള്‍ റീയര്‍ ക്യാമറ ഫോണിലുണ്ടാകും. നത്തിംഗ് ഒഎസ് 3.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സിഎംഎഫ് ഫോണ്‍ 2 പ്രോ വരിക. മൂന്ന് വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റും ആറ് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കും. മീഡിയടെക് ഡൈമന്‍സിറ്റി 7300-പ്രോ എസ്ഒസി ആയിരിക്കും ഫോണിലെ ചിപ്‌സെറ്റ്. മികച്ച ഗെയിമിംഗ് എക്‌സ്‌പീരിയന്‍സ് ഈ ചിപ്പ് നല്‍കുമെന്ന് പറയപ്പെടുന്നു. കാറ്റഗറിലിയിലെ ഏറ്റവും വലിയ സെന്‍സര്‍ സഹിതം 50 എംപി പ്രധാന റീയര്‍ ക്യാമറയും, 119.5 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ സഹിതം 8 എംപി അള്‍ട്രാ-വൈഡ് ലെന്‍സും, 2എക്സ് സൂമോടെ 50 എംപി ടെലിഫോട്ടോ ലെന്‍സുമാണ് സിഎംഎഫ് ഫോണ്‍ 2 പ്രോയില്‍ പ്രതീക്ഷിക്കുന്നത്. അതേസമയം സിഎംഎഫ് ഫോണ്‍ 2 പ്രോയുടെ ബാറ്ററി കപ്പാസിറ്റി എത്രയായിരിക്കും എന്ന വിവരം പുറത്തുവന്നിട്ടില്ല. നാളെ ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് സിഎംഎഫ് ഫോണ്‍ 2 പ്രോ ലോഞ്ച് ചെയ്യുക. ഫ്ലിപ്‌കാര്‍ട്ട് വഴിയാണ് ഫോണിന്‍റെ വില്‍പന നടക്കുക. 20,000 രൂപയില്‍ താഴെയായിരിക്കും സിഎംഎഫ് ഫോണ്‍ 2 പ്രോയുടെ വില എന്നാണ് ലീക്കുകള്‍ നല്‍കുന്ന സൂചന.
Post a Comment