കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് പതിവാക്കൂ, കാരണം

 



വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി.  ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണം കൂടും. അത്തരത്തില്‍ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.  ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.  നാരുകൾ അടങ്ങിയ ഉണക്കമുന്തിരി കുതിര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.  അയേൺ അടങ്ങിയ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് വിളർച്ചയെ തടയാന്‍ സഹായിക്കും.  പൊട്ടാസ്യം, ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  കാത്സ്യവും ബോറോണും അടങ്ങിയ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത്  എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.  വിറ്റാമിന്‍ സി, ബി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഉണക്കമുന്തിരി  പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.    വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.  ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.   


Post a Comment

Previous Post Next Post