ദില്ലി: റിസർവ് ബാങ്ക് വായ്പ പലിശ കുറച്ചതിന് ശേഷം രാജ്യത്തെ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിൻ്റെ പലിശ നിരക്കുകൾ കുറച്ചു തുടങ്ങി. ഇപ്പോഴിതാ ഏറ്റവുമൊടുവിൽ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 20 ബേസിസ് പോയിന്റ് (bps) വരെ കുറവ് വരുത്തിയിരിക്കുകയാണ്. പുതുക്കിയ പലിശ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നു. പുതുക്കിയ നിരക്കുകൾ പ്രകാരം പൊതുജനങ്ങൾക്ക് 4% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 4% മുതൽ 7.75% വരെയും പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ഈ നിക്ഷേപങ്ങൾക്ക് ബാങ്ക് പൊതുജനങ്ങൾക്ക് 4% മുതൽ 7.40% വരെയും മുതിർന്ന പൗരന്മാർക്ക് 4% മുതൽ 7.90% വരെയും പലിശ നൽകിയിരുന്നു. കനറാ ബാങ്കിന്റെ ഏറ്റവും പുതിയ എഫ്ഡി നിരക്കുകൾ ഒരാഴ്ച മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 4% പലിശ നൽകും. 46 മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.25% പലിശയും വാഗ്ദാനം ചെയ്യുന്നു. 91 മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.5% പലിശ വാഗ്ദാനം ചെയ്യുന്നു. 180 മുതൽ 269 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.25% ൽ നിന്ന് 6.15% ആയി ബാങ്ക് കുറച്ചു, 270 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.25% പലിശ നൽകും. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.85% പലിശ നിരക്ക് ലഭിക്കും. 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് 7.25% പലിശയും വാഗ്ദാനം ചെയ്യുന്നു.
ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ കുറച്ച് ബാങ്കുകൾ; നീക്കം റിസർവ് ബാങ്കിന്റെ പണനയത്തിന് പിറകെ
News
0
Post a Comment