പ്ലസ്‌ ടു ആണോ യോഗ്യത? ഡിഫന്‍സില്‍ വിവിധ തസ്തികകളില്‍ വന്‍ അവസരം; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദമായറിയാം

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) 2022 - 23 വര്‍ഷത്തെ നാഷണല്‍ ഡിഫന്‍സ് അക്കാദമി (NDA), നേവല്‍ അക്കാദമി (NA) പരീക്ഷ (UPSC NDA 2023) യ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.

2023 ജനുവരി 10 വരെ അപേക്ഷിക്കാം. വിജ്ഞാപനം പ്രകാരം 395 ഒഴിവുകളാണുള്ളത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ആര്‍മി, നേവി, എയര്‍ഫോഴ്സ് വിഭാഗങ്ങളിലേക്കുള്ള പ്രവേശനത്തിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വര്‍ഷത്തില്‍ രണ്ടുതവണയാണ് എന്‍ഡിഎ പരീക്ഷ നടത്തുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. നേവല്‍ അക്കാദമിയിലേക്ക് പുരുഷന്മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.

പ്രധാനപ്പെട്ട തീയതികള്‍

* ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി - 2023 ജനുവരി 10 വൈകുന്നേരം ആറ് മണി വരെ
* പരീക്ഷാ ഫീസ് അടക്കാനുള്ള അവസാന തീയതി - 2023 ജനുവരി 10
* പരീക്ഷാ തീയതി - 2023 ഏപ്രില്‍ 16

ഒഴിവുകള്‍

* നാഷണല്‍ ഡിഫന്‍സ് അക്കാദമി: 370 (ആര്‍മി 208, നേവി 42, എയര്‍ ഫോഴ്സ് 120)
* നേവല്‍ അക്കാദമി (10+2 കേഡറ്റ് എന്‍ട്രി സ്‌കീം): 25

പ്രായപരിധി

തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥി 2004 ജൂലൈ രണ്ടിന് ശേഷവും 2007 ജൂലൈ ഒന്നിന് മുമ്ബ് ജനിച്ചവരുമായിരിക്കണം. വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിന്നും ഇളവ് ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

* നാഷണല്‍ ഡിഫന്‍സ് അക്കാദമി: അംഗീകൃത ബോര്‍ഡില്‍നിന്നും പന്ത്രണ്ടാം ക്ലാസ് (പ്ലസ് ടു) ജയം അല്ലെങ്കില്‍ തുല്യമായ യോഗ്യത

*നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ എയര്‍ഫോഴ്‌സിനും നേവല്‍ വിംഗിനും ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെ 10+2 കേഡറ്റ് എന്‍ട്രി സ്‌കീമിനും: അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വിഷയമായി പഠിച്ച്‌ പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കില്‍ തുല്യമായ യോഗ്യത. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ 10 + 2 പാറ്റേണ്‍ അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷയ്ക്ക് കീഴില്‍ പന്ത്രണ്ടാം ക്ലാസ്സില്‍ ഹാജരാകുന്ന അപേക്ഷകര്‍ക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം

അപേക്ഷാ ഫീസ്

ജനറല്‍, ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അപേക്ഷാ ഫീസ് 100 രൂപയാണ്. എസ്സി / എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷാ ഫീസ് ഇല്ല.

എങ്ങനെ അപേക്ഷിക്കാം?

1. ഔദ്യോഗിക വെബ്‌സൈറ്റ് upsconline.nic.in സന്ദര്‍ശിക്കുക. അപേക്ഷകന്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. വെബ്സൈറ്റില്‍ ലഭ്യമായ വണ്‍ ടൈം രജിസ്ട്രേഷന്‍ (OTR) ആദ്യം പൂര്‍ത്തിയാക്കുക. വണ്‍ ടൈം രജിസ്ട്രേഷന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതി. വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇത് ചെയ്യാവുന്നതാണ്. ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ നേരിട്ട് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

അപേക്ഷിക്കുവാനും കൂടുതൽ വിവരങ്ങൾ അറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post