Kerala Jobs 30 December 2022: കേരളത്തിലെ തൊഴില്‍ അവസരങ്ങള്‍ അറിയാം.

പ്രോജക്‌ട് ഫെല്ലോ
കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്ബസിലെ സുവോളജി പഠനവകുപ്പിലെ ഒരു വര്‍ഷ പ്രോജക്ടില്‍ പ്രോജക്‌ട് ഫെല്ലോയുടെ ഒരൊഴിവ്. യോഗ്യത: എം.എസ്‌സി. (സുവോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി). വേതനം: 15,000 (പ്രതിമാസം).

ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.

ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനി

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്ബസിലുളള സെന്‍ട്രല്‍ ലൈബ്രറിയില്‍ ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനികളുടെ ഒഴിവുകളിലേയ്ക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നു ലൈബ്രറി സയന്‍സില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

2020 മാര്‍ച്ച്‌ 31 നോ അതിനു ശേഷമോ യോഗ്യത നേടിയവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ആകെ ഒഴിവുകള്‍: രണ്ട്. പ്രതിമാസം ഒന്‍പതിനായിരം രൂപ വേതനമായി ലഭിക്കും.

ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി നാലിനു ാവിലെ 10ന് സര്‍വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ssus.ac.in സന്ദര്‍ശിക്കുക.

പ്രോഗ്രാമര്‍

സ്പാര്‍ക്ക് പി.എം.യുവില്‍ എംപാനല്‍മെന്റ് വ്യവസ്ഥയില്‍ സീനിയര്‍ പ്രോഗ്രാമര്‍/പ്രോഗ്രാമറെ നിയമിക്കുന്നു. 16നകം അപേക്ഷ നല്‍കണം. വിദ്യാഭ്യാസ യോഗ്യത, മറ്റു നിബന്ധനകള്‍ തുടങ്ങിയ വിവരങ്ങള്‍ http://www.info.spark.gov.in ല്‍ ലഭ്യമാണ്.

Post a Comment

Previous Post Next Post