ജനറൽ വർക്കർ (കാന്റീൻ), ഒഴിവ്-23 (ജനറൽ-10, ഒ.ബി.സി.- 8, എസ്.സി.-1, ഇ.ഡബ്ല്യു.എസ്.-4).
ശമ്പളം: ആദ്യവർഷം 17,300 രൂപ (അധികജോലിക്ക് പ്രതിമാസം 3,600 രൂപ), രണ്ടാംവർഷം 17,900 രൂപ (അധികജോലിക്ക് 3,700 രൂപ), മൂന്നാം വർഷം 18,400 രൂപ (അധി കജോലിക്ക് 3,800 രൂപ).
യോഗ്യത: ഏഴാംക്ലാസ് ജയം. ഫാക്ടറി കാന്റീൻ/ലൈസൻസുള്ള ഫുഡ് കാറ്ററിങ് സർവീസ് ഏജൻസി/ഹോട്ടൽ/മെസ്സ്/ഓഫീസ് കാന്റീൻ/ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്ന തിലും വിളമ്പുന്നതിലും കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.ഒരുവർഷം ദൈർഘ്യമുള്ള ഫുഡ് പ്രൊഡക്ഷൻ/ഫുഡ് & ബീവറേജസ് സർവീസിൽ ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ, കാറ്ററിങ് & റസ്റ്ററന്റ് മാനേജ്മെന്റിൽ രണ്ടുവർഷ വൊക്കേഷണൽ സർട്ടിഫിക്കറ്റ് എന്നിവയും മലയാള ഭാഷാ പരിജ്ഞാനവും അഭിലഷണീയ യോഗ്യതകളാണ്.
പ്രായം: 2023 ജനുവരി 13-ന് 30 വയസ്സ് കവിയരുത് (1993 ജനുവരി 14-നോ അതിനുശേഷമോ ജനിച്ച വർ). ഉയർന്ന പ്രായപരിധിയിൽ ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷവും എസ്.സി. വിഭാഗക്കാർക്ക് അഞ്ചുവർഷവും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർ ക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: എഴുത്തുപരീ ക്ഷ (20 മാർക്ക്), പ്രായോഗികപരീ ക്ഷ (80 മാർക്ക്) എന്നിവയുടെ അടി സ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കുറഞ്ഞ പാസ് മാർക്ക്: എഴുത്തു പരീക്ഷയിലും പ്രായോഗികപരീക്ഷ യിലുമായി ആകെ മാർക്കിന്റെ 50 ശതമാനം ജനറൽ & ഇ.ഡബ്ല്യു. എസ്. വിഭാഗക്കാരും 45 ശതമാനം - ഒ.ബി.സി.ക്കാരും (സംവരണചെയ്ത ഒഴിവുകൾക്ക്) 40 ശതമാനം എസ്. സി. വിഭാഗക്കാരും (സംവരണം ചെ ഒഴിവുകൾക്ക്) 40 ശതമാനം ഭിന്നശേഷിക്കാരും നേടണം. കൊച്ചിയിലെ സി.എസ്.എല്ലിലായിരിക്കും പരീക്ഷകൾ നടത്തുക.
അപേക്ഷാഫീസ്: 200 രൂപ. ഓൺലൈനായി (ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർ നെറ്റ് ബാങ്കിങ്/വാലറ്റ്/യു.പി.ഐ. എന്നിവ) ജനുവരി 13 വരെ ഫീസ ടയ്ക്കാം. എസ്.സി./എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.
അപേക്ഷ: കൊച്ചിൻ ഷിപ്പ്യാർഡിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിശദവിജ്ഞാപനം വായിച്ചു മനസ്സിലാക്കിയശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 13.
അപേക്ഷിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment