സി.ഡി.എസ് അക്കൗണ്ടന്റ് നിയമനം: എഴുത്തു പരീക്ഷ ഒന്നിന്
കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന സി.ഡി.എസുകളില്‍ ഒഴിവുള്ള സി.ഡി.എസ് അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷ നല്‍കിയവരില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്കുള്ള എഴുത്ത് പരീക്ഷ ജനുവരി ഒന്നിന് ഉച്ചയ്ക്കു രണ്ടിന് പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.
വാക്ക് ഇന്‍ ഇന്റര്‍വ്യു
ഇടുക്കി നെടുങ്കണ്ടം താലൂക്കാശുപത്രിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എച്ച്.എം.സി മുഖേന താത്കാലികമായി ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് ജനുവരി 10ന് രാവിലെ 11നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, വി.എച്ച്.എസ.്‌സി .ഇന്‍ ഇസിജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നോളജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.
നിലവിലുള്ള ഒഴിവ് ഒന്ന്. രാത്രി/ക്യാഷ്വാല്‍റ്റി ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധതയുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രവൃത്തിപരിചയം അഭികാമ്യം. നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരേയോ ആയിരിക്കും നിയമന കാലാവധി. പ്രതിമാസവേതനം 13,000 രൂപ.
നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയും ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥി നേരിട്ട് ഹാജരാകണം. ഇന്റര്‍വ്യൂവിനുശേഷം അന്തിമ ലിസ്റ്റ് തയാറാക്കി ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് നിയമനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 04868 232650.
പ്രോഗ്രാമര്‍ നിയമനം
സ്പാര്‍ക്ക് പി.എം.യുവില്‍ എംപാനല്‍മെന്റ് വ്യവസ്ഥയില്‍ സീനിയര്‍ പ്രോഗ്രാമര്‍/പ്രോഗ്രാമറിനെ നിയമിക്കുന്നു. 16നകം അപേക്ഷ നല്‍കണം. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകള്‍ തുടങ്ങിയ വിവരങ്ങള്‍ http://www.info.spark.gov.in ല്‍ ലഭ്യമാണ്.
ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഇന്റര്‍വ്യു
കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തുന്ന ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസര്‍ 'എ' ഗ്രേഡ് ഇന്റര്‍വ്യൂവിന് അപേക്ഷിച്ചവര്‍ക്ക് (2019 സെപ്റ്റംബര്‍ വരെ ലഭിച്ച അപേക്ഷകള്‍) ജനുവരി 4, 5, 9 തീയതികളില്‍ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ മീറ്റര്‍ ടെസ്റ്റിങ് ആന്‍ഡ് സ്റ്റാന്റേഡ്‌സ് ലബോറട്ടറി കാര്യാലയത്തില്‍ ഇന്റര്‍വ്യൂ നടത്തും.
ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0471-2339233.
ടീച്ചര്‍ കം ആയനിയമനം
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷം നടപ്പാക്കുന്ന കളം (ബദല്‍ കിന്റര്‍ ഗാര്‍ട്ടന്‍) പദ്ധതി പ്രകാരം പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ ഈയ്യക്കോട് പട്ടിക വര്‍ഗ സാങ്കേതത്തിലെ സാമൂഹിക പഠനമുറിയില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ടീച്ചര്‍ കം ആയ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.
ഉദ്യോഗാര്‍ഥികള്‍ പട്ടികവര്‍ഗവിഭാഗത്തില്‍ നിന്നുള്ളവരാകണം. വിദ്യാഭ്യാസ യോഗ്യത പ്രീ പ്രൈമറി ടിടിസി/പ്ലസ്ടു/ടിടിസി. പ്രായപരിധി 21 മുതല്‍ 40 വയസ്. നിയമന കാലാവധി മാര്‍ച്ച് 31 വരെ മാത്രം. നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ (പ്രവൃത്തി പരിചയമുള്ളവര്‍ക്കും തദ്ദേശവാസികള്‍ക്കു മുന്‍ഗണന ലഭിക്കും. നിയമനം ലഭിക്കുന്നവര്‍ക്കു മാസം 10,000 രൂപ വേതനം ലഭിക്കും.
അപേക്ഷയില്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വാമനപുരം, നന്ദിയോട്, പച്ച പി.ഒ. എന്ന വിലാസത്തില്‍ ഡിസംബര്‍ 31നു മുമ്ബ് ലഭ്യമാക്കണം.
Post a Comment