Kerala Jobs 28 December 2022: കേരളത്തിലെ തൊഴില്‍ അവസരങ്ങള്‍ അറിയാം


ഫെസിലിറ്റേറ്റര്‍, സര്‍വീസ് പ്രൊവൈഡര്‍

പാലക്കാട് ആലത്തൂര്‍ ബ്ലോക്കിന് കീഴില്‍ കിഴക്കഞ്ചേരിയില്‍ ആരംഭിക്കുന്ന കൃഷിശ്രീ സെന്ററില്‍ (അഗ്രോ സര്‍വീസ് സെന്റര്‍) ഫെസിലിറ്റേറ്റര്‍, സര്‍വിസ് പ്രൊവൈഡര്‍ (ടെക്നീഷ്യന്‍) തസ്തികയില്‍ ഒഴിവ്. റിട്ട. കൃഷി ഓഫീസര്‍/കുറഞ്ഞത് അഞ്ച് വര്‍ഷം പ്രവൃത്തി പരിചയമുള്ള ബി.ടെക് എന്‍ജിനീയര്‍, ബി.എസ്.സി അഗ്രികള്‍ച്ചര്‍/വി.എച്ച്‌.എസ്.ഇ അഗ്രികള്‍ച്ചര്‍ എന്നിവയില്‍ ബിരുദം, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള അഗ്രികള്‍ച്ചര്‍ ഡിപ്ലോമ, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ എന്നിവയാണ് ഫെസിലിറ്റേറ്റര്‍ തസ്തികയ്ക്കുള്ള യോഗ്യത. ജില്ലയില്‍ സ്ഥിരതാമസമുള്ള കാര്‍ഷിക പ്രവൃത്തികളില്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സര്‍വിസ് പ്രൊവൈഡര്‍ (ടെക്നീഷ്യന്‍) തസ്തികയില്‍ ഐ.ടി.സി/ഐ.ടി.ഐ/ വി.എച്ച്‌.എസ്.ഇ/എസ്.എസ്.എല്‍.സിയാണ് യോഗ്യത. പത്താംതരം പാസാകാത്തവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 50നു താഴെ. ആലത്തൂര്‍ ബ്ലോക്ക് പരിധിയില്‍ താമസിക്കുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജനുവരി ആറിന് വൈകിട്ട് അഞ്ചിനകം ആലത്തൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 9383471562, 9446549273.

സര്‍വേയര്‍

തദ്ദേശഭരണ പ്ലാനിങ് വകുപ്പ് ഷൊര്‍ണൂര്‍ നഗരസഭ മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഭൂവിനിയോഗ സര്‍വേ, ഗ്രൗണ്ട് ട്രൂത്തിങ് സര്‍വേ ജോലികള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ സര്‍വേയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/ഐ.ടി.സി സിവില്‍ അല്ലെങ്കില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയാണു യോഗ്യത.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജനുവരി 13ന് വൈകിട്ട് അഞ്ചിനകം ടൗണ്‍ പ്ലാനര്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ്, പാലക്കാട് ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678001 വിലാസത്തില്‍ അപേക്ഷ നല്‍കണം. ഷൊര്‍ണൂര്‍, പട്ടാമ്ബി, ഒറ്റപ്പാലം താലൂക്ക് നിവാസികള്‍ക്കും ഭൂവിനിയോഗ സര്‍വേ, ഗ്രൗണ്ട് ട്രൂത്ത് സര്‍വേ ജോലികളില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 0491 2505882.

താത്കാലിക അധ്യാപക നിയമനം

പാലക്കാട് കഞ്ചിക്കോട് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്‌.എസ്.എസ്.ടി ബോട്ടണിയില്‍ താത്ക്കാലിക അധ്യാപക നിയമനം. ജനുവരി മൂന്നിന് ഉച്ചയ്ക്കു രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫീസില്‍ നേരിട്ടെത്തണമെന്ന് പിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9497630410.

ടെക്നീഷ്യന്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ (സി എസ് ഐ എഫ്) ടെക്നീഷ്യന്‍ തസ്തികയിലേക്കു കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി നവംബര്‍ ഏഴിന്റെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജനുവരി ഏഴിനു നടക്കും. സര്‍വകലാശാലാ ഭരണകാര്യാലയത്തിലാണ് അഭിമുഖം. യോഗ്യരായി കണ്ടെത്തിയവരുടെ താത്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദേശങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

Post a Comment

Previous Post Next Post