അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ നിയമനപഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 15-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഭിമുഖം
ജില്ലയില്‍ വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (വനത്തെ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മാത്രം) തസ്തികയുടെ അഭിമുഖം ഡിസംബര്‍ 28, 29 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എറണാകുളം ജില്ലാ ഓഫീസില്‍ വച്ച് നടത്തും ( കാറ്റഗറി നമ്ബര്‍ 92/22, 93/22). ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മെമ്മോ പി എസ് സി പ്രൊഫൈലില്‍ ലഭ്യമാണെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
ജോലി ഒഴിവ്
ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോണ്‍ട്രാക്‌ട് വ്യവസ്ഥയില്‍ ജനറല്‍ വര്‍ക്കര്‍ (കാന്‍റീന്‍) തസ്തികയില്‍ നിലവിലുള്ള 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 11-ന് മുമ്ബ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 2023 ജനുവരി 13 ന് 18-30. നിയമാനുസൃത വയസിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസ്. ഒരു ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റില്‍ നിന്ന് ഫുഡ് പ്രൊഡക്ഷന്‍/ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വീസില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. കേന്ദ്ര/സംസ്ഥാന അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഇന്‍സ്റ്റിറ്റ്യൂട്ട്/രണ്ടു വര്‍ഷത്തെ വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ്, കാറ്ററിംഗ്, റസ്റ്റോറന്റ് മാനേജ്‌മെന്‍റ്. മലയാളത്തില്‍ അറിവും അഭിലഷണീയം. ഫാക്ടറിയില്‍ ഭക്ഷണം തയ്യാറാക്കുന്നതിലോ വിളമ്ബുന്നതിലോ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയം. ഫാക്ടറി കാന്റീനില്‍/ലൈസന്‍സ്ഡ് ഫുഡ് കാറ്ററിംഗ് സര്‍വീസ് ഏജന്‍സി./ഹോട്ടല്‍ .അല്ലെങ്കില്‍ /)ഓഫീസ് കാന്റീനോ ഗസ്റ്റ് ഹൗസോ പ്രവൃത്തി പരിചയം. ശമ്ബളം 17300.
Post a Comment