സർക്കാർ ആശുപത്രികളിൽ നിരവധി തൊഴിലവസരങ്ങൾ... ഉടൻ അപേക്ഷിക്കൂ...


കേരളത്തിലെ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള സർക്കാർ ആശുപത്രികളിലെ നിരവധി ജോലി ഒഴിവുകൾ നേരിട്ട് തന്നെ ജോലി നേടാം, താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക

കരാർ അടിസ്ഥാനത്തിൽ നിയമനം

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ ഒരു വർഷത്തേക്ക് സ്റ്റാഫ് നഴ്സ് ട്രെയിനികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ ആദ്യത്തെ ആറ് മാസം 3000 രൂപയും അതിനു ശേഷം 7000 രൂപയും സ്റ്റൈപൻഡ് നൽകും.
യോഗ്യത: ബിഎസ് സി നേഴ്സിങ്.
പ്രായം18 മുതൽ 35 വരെ.
താല്പര്യമുളള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂന് ഹാജരാകണം.

നിയമനം നടത്തുന്നു

കോഴിക്കോട് ഗവ മെഡിക്കൽ കോളേജിന് കീഴിലുളള വൈറോളജി റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക്സ് ലബോറട്ടറിയുടെ വിഎച്ച്എഫ് പ്രൊജക്ടിൽ, പ്രൊജക്ട് ടെക്നീഷ്യൻ III ആയി ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. പ്രതിമാസ വേതനം 18,000. താൽപര്യമുളള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്കായി കോഴിക്കോട് ഗവ മെഡിക്കൽ കോളേജിന്റെ ഓഫീസിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം ഡിസംബർ 30 ന് രാവിലെ 10.30 ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0495 2350216, 0495-2350200.

അക്കൗണ്ടന്റ് കം ക്ലർക്ക് നിയമനം

വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയിൽ അക്കൗണ്ടന്റ് കം ക്ലർക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.കോം . മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ്, വേർഡ് പ്രൊസസ്സിംഗ് പാസ്സായിരിക്കണം.
കൂടിക്കാഴ്ച് ഡിസംബർ 29 ന് രാവിലെ 10 ന് ജില്ലാ ആശുപത്രിയിൽ നടക്കും. ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റ, ആധാർ കാർഡ്, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

ഉദയം പദ്ധതിയിൽ ഒഴിവുകൾ

കോഴിക്കോട് സാമൂഹ്യപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദമുള്ളവരിൽ നിന്നും
സോഷ്യൽ വർക്കർ ഒഴിവുകളിലേക്കും, നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവരിൽ നിന്നും നഴ്സിംഗ് ഓഫീസറുടെ ഒഴിവിലേക്കും, പത്താം ക്ലാസ് പാസ് ആയവരിൽ നിന്നും കെയർ ടേക്കർ ഒഴിവിലേക്കും ഉദയം പദ്ധതിയിൽ നിയമനം നടത്തുന്നു.
ബയോഡേറ്റയും അപേക്ഷയും ഡിസംബർ 26നു മുൻപ് ചേവായൂർ ത്വരോഗാശുപത്രിയിലെ ഉദയം പദ്ധതിയുടെ ഓഫിസിൽ ലഭിക്കണം.
ഫോൺ 9207391138.
ഇ മെയിൽ udayamprojectkozhikode@gmail.com

കരാർ നിയമനം

കോഴിക്കോട് മെഡിക്കൽ കോളേജിന് കീഴിലുളള നെഫ്രോളജി വിഭാഗത്തിലെ ഡിസീസ്ഡ് ഡോണർ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് സ്കീമിൽ ടാൻസ്പ്ലാന്റ് കോഡിനേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ഡിസംബർ 26 രാവിലെ 11 മണിക്ക് മുൻപ് മെഡിക്കൽ കോളേജ് ഓഫീസിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് 0495-2350216, 2350200.

വാക്ക് ഇൻ ഇന്റർവ്യു
പത്തനംതിട്ട : അടൂർ ജനറൽ ആശുപത്രിയിൽ റേഡിയോഗ്രാഫർ തസ്തികയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഡിസംബർ 29 ന് രാവിലെ 10 ന് അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. പ്രായപരിധി 18- 40 വയസ്. ദിവസവേതനം 590. ഒഴിവ് ഒന്ന്.
യോഗ്യത - ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (ഡിഎംഇ സർട്ടിഫിക്കറ്റ്), പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, സിറ്റി സി -ആം എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്.

 കായംകുളം താലൂക്കാശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം.

ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ദിവസവേതന വ്യവസ്ഥയില്‍ വിവിധ തസ്തികകൡല ഒഴിവുകള്‍ നികത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 
ഡയാലിസിസ് ടെക്നീഷ്യന്‍- യോഗ്യത: റീനല്‍ ഡയാലിസിസ് ടെക്നോളജിയില്‍ ഡിപ്ലോമ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡി.എം.ഇ. രജിസ്ട്രേഷന്‍. ഇന്റര്‍വ്യൂ ഡിസംബര്‍ 26
സ്റ്റാഫ് നഴ്സ്- യോഗ്യത: കേരള ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുമുള്ള ജനറല്‍ നഴ്സിംഗ്, നഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഇന്റര്‍വ്യൂ ഡിസംബര്‍ 26
ഫാര്‍മസിസ്റ്റ്- യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിപ്ലോമ ഇന്‍ ഫാര്‍മസി, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇന്റര്‍വ്യൂ ഡിസംബര്‍ 28
പ്രായം: 20-40 ഇടയില്‍. വിശദവിവരങ്ങള്‍ക്ക് 9188527998, 0479-2447274.

താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

ആലപ്പുഴ: ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍ സെന്ററിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു.

സ്റ്റാഫ് നഴ്സ്(ഒഴിവ് ഒന്ന്)
യോഗ്യത: പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. കേരള ഗവണ്‍മെന്റ് അംഗീകൃത ജി.എന്‍.എം./ ബി.എസ്‌സി. നഴ്സിംഗ്. കേരള നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സി.ടി. സ്‌കാന്‍ സെന്ററിലെ പ്രവൃത്തി പരിചയം നിര്‍ബന്ധം. പ്രായപരിധി: 20-40 വയസ്സ്. സി.ടി. സ്‌കാന്‍ സെന്ററില്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് വയസ്സ് ഇളവ് ലഭിക്കും.

സ്വീപ്പര്‍ ക്ലീനര്‍ (ഒഴിവ് ഒന്ന്)
യോഗ്യത: ആലപ്പുഴ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമെങ്കിലും ക്ലീനിംഗ് ജോലികള്‍ ചെയ്തു പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

എസ്.എസ്.എല്‍.സി. പാസ്സായവര്‍, വിധവകള്‍, ഭര്‍ത്താവിനോ കുട്ടികള്‍ക്കോ മാരക രോഗങ്ങള്‍ ഉള്ളവര്‍, പരിസരവാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. വിലാസം: ആലപ്പുഴ ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി, മെഡിക്കല്‍ കോളേജ് ആശുപത്രി കോംപ്ലക്സ്, വണ്ടാനം, ആലപ്പുഴ. സമയപരിധി: 2023 ജനുവരി 16 വൈകിട്ട് അഞ്ച് മണി.

ഇ.സി.ജി. ടെക്‌നീഷ്യന്‍ നിയമനം
 
ഗവണ്‍മെന്റ് സ്ഥാപനത്തില്‍ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ രണ്ട് ഇ.സി.ജി ടെക്‌നീഷ്യന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ന്യൂറോ ടെക്‌നോളജിയില്‍ ഡിപ്ലോമയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളതുമായ മെഡിക്കല്‍ കോളേജില്‍ ആറുമാസമെങ്കിലും ഇന്റേണ്‍ഷിപ്പ് ചെയ്തവരുമായിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 26 നകം നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

സൈക്യാട്രിസ്റ്റ് നിയമനം

ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. എം ഡി/ഡി എൻ ബി/ഡി പി എം അണ് യോഗ്യത. താൽപര്യമുള്ളവർ ജനുവരി നാലിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ:0497 2734343.ഇ-മെയിൽ:dmhpkannur@gmail.com

Post a Comment

Previous Post Next Post