Central Railway recruitment
മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേ വിവിധ ട്രേഡുകളിലായി അപ്രന്റിസുമാരുടെ 2422 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സെൻട്രൽ റെയിൽവേയുടെ മുംബൈ, ഭുസാവൽ, പുണെ, നാഗ്പുർ, സോലാപുർ ക്ലസ്റ്ററുകൾക്ക് കീഴിലുള്ള യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലും ആയിരിക്കും നിയമനം. മുംബൈ- 1659, ഭുസാവൽ-418, പുണെ 152, നാഗ്പുർ 114, സോലാപുർ 79 എന്നിങ്ങനെയാണ് വിവിധ ക്ലസ്റ്ററുകളിലെ ഒഴിവുകൾ.
ഒഴിവുള്ള ട്രേഡുകൾ:
📌ഫിറ്റർ,
📌വെൽഡർ,
📌കാർപെന്റർ,
📌പെയിന്റർ,
📌ടൈലർ,
📌ഇലക്ട്രീഷ്യൻ,
📌മെഷിനിസ്റ്റ്,
📌പ്രോഗ്രാമിങ് & സിസ്റ്റം അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്,
📌മെക്കാനിക്ക് (ഡീസൽ),
📌ടർണർ,
📌ഇൻസ്ട്രുമെന്റ് മെക്കാനിക്ക്,
📌ലബോറട്ടറി അസിസ്റ്റന്റ്,
📌ഷീറ്റ് മെറ്റൽ വർക്കർ,
📌മെക്കാനിക്ക്
📌കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ്,
📌മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ),
📌ഐ.ടി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്,
📌ഇലക്ട്രോണിക്സ് മെക്കാനിക്ക്.
യോഗ്യത: 50 ശതമാനം മാർ ക്കിൽ കുറയാത്ത പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. അംഗീകൃത നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും.
പ്രായം: 2022 ഡിസംബർ 15-ന് 15-24 വയസ്സ്. അപേക്ഷകർ 1998 ഡിസംബർ 15-നും 2007 ഡിസംബർ 15-നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. ഉയർന്ന പ്രായത്തിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർ ക്ക് മൂന്നുവർഷത്തേയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും 10 വർഷത്തെ ഇളവുണ്ടായിരിക്കും. സ്റ്റൈപെൻഡ്: ആദ്യവർഷം പ്രതിമാസം 7000 രൂപയും പിന്നീട്
ഓരോവർഷവും നിശ്ചിത ശതമാനം വർധനയുമുണ്ടാകും. തിരഞ്ഞെടുപ്പ്: പത്താം ക്ലാസ് പരീക്ഷയിലും ട്രേഡ് സർട്ടിഫിക്ക റ്റ് പരീക്ഷയിലും നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയശേഷം നിയമിക്കും.
അപേക്ഷ: www.rrccr.com എന്ന വെബ്സൈറ്റ് വഴി ഓൺലൈ നായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ്, പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. 100 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്കും വനിതകൾക്കും ഫീസില്ല. അപേക്ഷ യുടെ പ്രിന്റ് ഔട്ട്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് ഹാജ രാക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15. വെബ്സൈറ്റ് സന്ദർശിക്കാൻ ചുവടെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment