സർക്കാർ സ്ഥാപനങ്ങളിൽ ജോലി അവസരം

മത്സ്യഫെഡിൽ ജോലി : വാക്ക് ഇൻ ഇന്റർവ്യൂ

എറണാകുളം : മത്സ്യഫെഡിന്റെ ഔട്ട് ബോർഡ് മോട്ടോർ സർവീസ് സെന്ററുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലേക്കായി വൈപ്പിനിലുള്ള ഒ.ബി.എം സർവീസ് സെന്ററിലേക്ക് ഐ.ടി.ഐ ഫിറ്റർ, മെഷിനിസ്റ്റ് വി.എച്ച്.എസ്. ഇ അഭിലഷണീയം) യോഗ്യതയുളളതും മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുമുള്ള യുവാക്കളെ പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റ് നൽകി ആറ് മാസ കാലയളവിലേക്ക് ട്രെയിനിയായി നിയമിക്കുന്നു.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികളുടെ വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 23ന് രാവിലെ പത്തിന് മത്സ്യഫെഡ് എറണാകുളം ജില്ലാ ഓഫീസിൽ നടത്തുന്നു .
മേൽ പറഞ്ഞ യോഗ്യതയുളള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ ഫോട്ടോസാറ്റ് കോപ്പിയുമായി അന്നേ ദിവസം സ്വന്തം ചിലവിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. നിശ്ചിത ദിവസം രാവിലെ 10.30 നകം ഹാജരാകുന്നവരെ മാത്രമായിരിക്കും ഇന്റർവ്യൂന് പരിഗണിക്കുക.
കൂടുതൽ വിവരങ്ങൾക്ക് 9526041271 എന്ന നമ്പറിൽ ബന്ധപ്പെടുക.

അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിവിധ ജില്ലകളിൽ ജോലി 

കണ്ണൂർ : എടക്കാട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസമുള്ളവരിൽ നിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി തോറ്റവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം. നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയോടൊപ്പം വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. അപേക്ഷ ജനുവരി അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം നടാൽ വായന ശാലക്ക് സമീപമുള്ള പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാ ഫോറം ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് ഓഫീസിലും ഐ സി ഡി എസ് ഓഫീസിലും ലഭിക്കും.ഫോൺ 9188959887.

എറണാകുളം ജില്ലയിലെ ഒഴിവുകൾ

അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എറണാകുളം : അങ്കമാലി ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള മലയാറ്റൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മലയാറ്റൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിട്ടുള്ളവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് നിയമാനുസൃത വയസിളവിന് അർഹതയുണ്ട്. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ് പാസായിരിക്കണം, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ് പാസാകുവാൻ പാടില്ലാത്തതും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 24ന് വൈകീട്ട് 5 വരെ അങ്കമാലി ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, മലയാറ്റൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.

 ജല ജീവൻ മിഷനിൽ നിയമനം: അപേക്ഷ ക്ഷണിച്ചു

പ്രൊജക്ട് മാനേജർ നിയമനം
മലപ്പുറം : ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വാട്ടർ അതോറിറ്റി ഡിസ്ട്രിക്ട് പ്രൊജക്ട് മോണിട്ടറിങ് യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് മാനേജറെ (ടെക്നിക്കൽ) നിയമിക്കുന്നു. ബി.ടെക് (സിവിൽ/കെമിക്കൽ/ മെക്കാനിക്കൽ) ബിരുദവും വിവിധ പ്രൊജക്ടുളിൽ അഞ്ച് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയവും വിവര സാങ്കേതിക വിദ്യയിലുള്ള പ്രാവീണ്യവുമാണ് യോഗ്യത. ഡിസംബർ 23 ന് രാവിലെ 11ന് കേരള വാട്ടർ അതോറിറ്റി മലപ്പുറം സുപ്രണ്ടിങ് എഞ്ചിനീയറുടെ കാര്യാലയത്തിൽ അഭിമുഖം നടക്കും. ഫോൺ: 0483 2974871.

ജല ജീവൻ മിഷനിൽ നിയമനം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : ജല ജീവൻ മിഷന്റെ ജില്ലാതല പ്രൊജക്റ്റ് മോണിറ്ററിങ് യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പ്രൊജക്റ്റ് എഞ്ചിനീയർ തസ്തികയിൽ സിവിൽ എഞ്ചിനീയറിങ്ങിൽ എം ടെക് അല്ലെങ്കിൽ ബി ടെക് യോഗ്യത ഉണ്ടായിരിക്കണം. ജലവിതരണ പദ്ധതികളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം . പരമാവധി വേതനം -43155 .

ജല ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസി കോർഡിനേറ്റർ തസ്തികയിൽ എം എസ് ഡബ്ല്യു ആണ് യോഗ്യത. സാമൂഹിക സേവനത്തിൽ 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം, പരമാവധി വേതനം -27550 .

മീഡിയ സ്പെഷ്യലിസ്റ്റ് ഒഴിവിലേക്ക് ജേർണലിസത്തിൽ ബിരുദം / പിജി /ഡിപ്ലോമ എന്നിവയാണ് യോഗ്യത. മാധ്യമ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം പരമാവധി വേതനം -21850.

ജല ജീവൻ മിഷൻ വോളന്റിയർ തസ്തികയിൽ സിവിൽ എഞ്ചിനീറിങ്ങിൽ ബി ടെക് /ഡിപ്ലോമ യോഗ്യതയുണ്ടായിരിക്കണം. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, പരമാവധി വേതനം -20760. ഒരു വർഷത്തേക്കാണ് നിയമനം.
ഡിസംബർ 27 നു നടത്തുന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 24.
വിശദവിവരങ്ങൾക്ക് ഫോൺ : 0495 2370220, 6238096797, മെയിൽ ഐഡി projectkkdint@gmail.കോം

 സ്റ്റെനോഗ്രാഫർ ഒഴിവ്
 
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, അഡ്വൈസറി ബോർഡിന്റെ എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഡി.റ്റി.പി. പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം പതിനഞ്ച് ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, പാടം റോഡ്, എളമക്കര പി.ഒ, എറണാകുളം, കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0484-2537411.

 

Post a Comment

Previous Post Next Post