Kerala Jobs 22 December 2022: കേരളത്തിലെ തൊഴില്‍ അവസരങ്ങള്‍ അറിയാം.


പ്രോജക്‌ട്/ ടെക്‌നിക്കല്‍ അസിസ്റ്റന്റ്

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ പ്രോജക്‌ട്/ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തേക്കാണു നിയമനം. കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സാധ്യതയുണ്ട്. ഇംഗ്ലിഷ്, അറബിക്, അറബിക്-മലയാളം, മലയാളം എന്നീ ഭാഷകളോടെയുള്ള മെട്രിക്കുലേഷനാണ് അടിസ്ഥാന യോഗ്യത. കൂടാതെ ഡിജിറ്റൈസേഷന്‍ പ്രോജക്ടിലുള്ള പ്രവൃത്തി പരിചയം, പ്രോജക്‌ട് ഡിജിറ്റൈസേഷന്‍ ടെക്‌നിക്കില്‍ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 24. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റായ (www.mgu.ac.in) ൽ ലഭ്യമാണ്.


ഹെര്‍ബേറിയം അസിസ്റ്റന്റ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗത്തില്‍ ഹെര്‍ബേറിയം അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജനുവരി ആറിനു രാവിലെ 9.30-നു ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.


ആയുഷ്മിഷനില്‍ യോഗ പരിശീലക ഒഴിവ്

ഇടുക്കി അടിമാലി ചില്ലിത്തോട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ആയുഷ്മിഷന്‍ അനുവദിച്ച പാര്‍ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിഎന്‍വൈഎസ്/ ബിഎഎംഎസ് ബിരുദമോഎംഎസ്സി (യോഗ)എംഫില്‍ (യോഗ) എന്നിവയോ അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ ഒരു വര്‍ഷത്തില്‍കുറയാതെയുള്ള പി. ജി. ഡിപ്ലോമ അല്ലെങ്കില്‍യോഗ ടീച്ചര്‍ ട്രെയിനിങ് ഉള്‍പ്പടെയുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആണ് യോഗ്യത.

പ്രായപരിധി 50. അടിമാലി പഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഇരുമ്ബുപാലം ചില്ലിത്തോട് ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഡിസംബര്‍ 27നു രാവിലെ 10നു കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9840054842

Post a Comment

Previous Post Next Post