Kerala Jobs 1 January 2023: കേരളത്തിലെ തൊഴില്‍ അവസരങ്ങള്‍ അറിയാം.


പ്രോജക്റ്റ് സ്റ്റാഫ്
കേരള സര്‍വകലാശാലയുടെ എഡ്യൂക്കേഷന്‍ പഠനവകുപ്പില്‍ ഒരു വര്‍ഷത്തെ പ്രോജക്റ്റിലേക്ക് പ്രോജക്റ്റ് സ്റ്റാഫിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: എം.എഡ്. വേതനം: 12,000 (പ്രതിമാസം). ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും (സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റ്) സഹിതം ജനുവരി ഏഴിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.

പ്രോജക്റ്റ് മാനേജര്‍

കേരള ഫോറസ്റ്റ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ 'റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രോജക്റ്റിലേക്ക് മാനേജറെ (മാര്‍ക്കറ്റിങ്) താത്കാലികമായി നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക്: http://www.kfri.res.in.

പ്രോജക്റ്റ് ഫെല്ലോ

കേരള ഫോറസ്റ്റ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രെോജക്റ്റ് ഫെല്ലോ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. കെമിസ്ട്രി/വുഡ് സയന്‍സ്/ഫോറസ്റ്റ് പ്രൊഡക്ടീവ് യൂട്ടിലൈസേഷന്‍ ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. മരം/ മുള പരിചരണത്തിലുള്ള പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലാവധി.

പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2022 ജനുവരി 1 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും. ജനുവരി 13 ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

പാലിയേറ്റീവ് കെയര്‍ നഴ്സ്

ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസ് (ഹോമിയോപ്പതി) നു കീഴിലുള്ള വാര്‍ഷിക പ്രോജക്റ്റുകളിലേക്ക് നഴ്സ് (ജി.എന്‍.എം പാലിയേറ്റീവ് കെയര്‍) പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു. പ്രതിദിന വേതനം 780 രൂപ.

തൊടുപുഴ തരണിയില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിക്ക് സമീപം) ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നാലിനു രാവിലെ 11നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. തിരിച്ചറിയല്‍ രേഖയും വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്നതിനാവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.

മെഡിക്കല്‍ ഓഫീസര്‍

എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒരു ഒഴിവാണ് നിലവിലുള്ളത്. അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തില്‍ നിന്നുള്ള എം.ബി.ബി.എസ് ബിരുദവും ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് ആന്‍ഡ്് എ.എം.പി, ഇന്‍ഡസ്ട്രിയല്‍ ഹൈജീന്‍ / അസ്സോസിയേറ്റ് ഫെല്ലോ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഹെല്‍ത്ത് ഡിപ്ലോമയുമാണ് യോഗ്യത.

ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എം.ബി.ബി.എസ് ബിരുദക്കാരെയും പരിഗണിക്കും. പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണയുണ്ടാകും. 50,000 മുതല്‍ 60,000 വരെയാണ് ശമ്ബള സ്‌കെയില്‍. ഫെബ്രുതവരി ഒന്നിന് 56 വയസ് കവിയാന്‍ പാടില്ല.

നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി അ്ഞ്ചിനു മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എ. എം.പി എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ്
എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആന്റ് എ.എം.പി കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് കക ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ /ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തുകയും വേണം.

ആപ്ത മിത്രാ സ്‌കീമില്‍ വോളണ്ടിയര്‍

ആലപ്പുഴ ജില്ലയിലെ വിവിധ അഗ്‌നിരക്ഷ നിലയങ്ങളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്നതിനായി ആപ്ത മിത്ര സ്‌കീമിലേക്ക് വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. 18 നും 40 നും ഇടയില്‍ പ്രായവും ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുമുള്ളവര്‍ക്കാണ് അവസരം.

ജനുവരി മൂന്നു മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ വിവിധ അഗ്‌നിരഷ നിലയങ്ങളില്‍ അഭിമുഖത്തിനായി എത്തണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് 12 ദിവസത്തെ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 2400 രൂപയും യൂണിഫോമും 9,000 രൂപ വിലമതിക്കുന്ന അടിയന്തര പ്രവര്‍ത്തന കിറ്റും നല്‍കും.

ഫോണ്‍: ആലപ്പുഴ: 0477 2230303, ചേര്‍ത്തല: 0478 2812455, അരൂര്‍: 0478 2872455, ഹരിപ്പാട്: 0479 2411101, കായംകുളം: 0479 2442101, മാവേലിക്കര: 0479 2306264, തകഴി: 0477 2275575, ചെങ്ങന്നൂര്‍: 0479 24560944.

Post a Comment

Previous Post Next Post