Kerala Jobs 31 December 2022: കേരളത്തിലെ തൊഴില്‍ അവസരങ്ങള്‍


തെറാപ്പിസ്റ്റ്

പാലക്കാട് ഒറ്റപ്പാലം ഗവ.ആയുര്‍വേദ ആശുപത്രിയില്‍ ഫീമെയില്‍ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കേരള സര്‍ക്കാര്‍ ഡി.എ.എം.ഇ അംഗീകരിച്ച തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. പ്രായപരിധി: 40.

യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി ആറിന് രാവിലെ 10:30 നു ചാത്തപുരം ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തിലുള്ള നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നു നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.ഫോണ്‍: 9072650492

ഫയര്‍ വുമണ്‍ കായിക ക്ഷമതാ പരീക്ഷ

ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വ്വീസസ് വകുപ്പിലെ ഫയര്‍ വുമണ്‍ (ട്രെയ്നി, കാറ്റഗറി നമ്ബര്‍ 245/2020) തസ്തികയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി ഒക്ടോബര്‍ 31 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ കായികക്ഷമതാ പരീക്ഷ ജനുവരി ആറിന് പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി-രണ്ട് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഗ്രൗണ്ടില്‍ രാവിലെ 5.30ന് എത്തണമെന്ന് ജില്ലാ പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 0491 2505398

ഡയാലിസിസ് ടെക്‌നീഷ്യന്‍

എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ പഠിച്ചവരായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം.

നിശ്ചിത യോഗ്യതയുള്ളവര്‍ ജനുവരി നാലിന് രാവിലെ 10.30ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക് - ഇന്‍- ഇന്റര്‍വ്യൂവിനു സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍ 0484-2783495, 2777315, 2777415. ഇ-മെയില്‍ thghtpra@gmail.com.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ. ഐ.ടി.ഐയില്‍ ഇലക്‌ട്രോണിക്‌സ് മെക്കാനിക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയശേഷം മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കില്‍ എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എന്നിവയാണ് അടിസ്ഥാന യോഗ്യത.

എസ്.സി വിഭാഗങ്ങള്‍ക്കു മുന്‍ഗണന ലഭിക്കും. ജനുവരി നാലിനു രാവിലെ 10:30 നു നെട്ടൂര്‍ ഗവ.ഐ.ടി.ഐയില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ :0484 2700142

ശുചിത്വ മിഷനില്‍ ഐ.ഇ.സി ഇന്റേണ്‍ഷിപ്പ്

ജില്ലാ ശുചിത്വ മിഷനുകളില്‍ ഐ.ഇ.സി ഇന്റണ്‍ഷിപ്പിന് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. പബ്ലിക് റിലേഷന്‍സ്, ജേണലിസം, മാസ് കമ്യൂണിക്കേഷന്‍സ് എന്നിവയില്‍ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നേടിയിരിക്കണം.

സ്‌റ്റൈപന്റ് 10,000 രൂപ. ജനുവരി അഞ്ചിനു രാവിലെ 10.30നു തിരുവനന്തപുരം ചൈത്രം ഹോട്ടലിലാണ് ഇന്റര്‍വ്യൂ. ശുചിത്വ മിഷന്റെ വെബ് സൈറ്റില്‍ പേരും വിശദാംശങ്ങളും ജനുവരി മൂന്നിനു മുമ്ബായി രജിസ്റ്റര്‍ ചെയ്യണം. സി.വിയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം.

കൂടുല്‍ വിവരങ്ങള്‍ക്ക്: http://www.sanitation.kerala.gov.in. Registration Link: https://forms.gle/hcgCfx2j5grJJauc8.

അപേക്ഷ ക്ഷണിച്ചു

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രോജക്ടില്‍ ഒരു മാനേജര്‍ (മാര്‍ക്കറ്റിങ്) താല്‍ക്കാലിക ഒഴിവിലേയ്ക്ക് നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദര്‍ശിക്കുക.


Post a Comment

Previous Post Next Post