Kerala Jobs 18 December 2022: ഇന്നത്തെ തൊഴില്‍ വാര്‍ത്തകള്‍

സ്പീച്ച്‌ പത്തോളജിസ്റ്റ് ആന്‍ഡ് ഓഡിയോളജിസ്റ്റ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കില്‍ സ്പീച്ച്‌ പത്തോളജിസ്റ്റ് ആന്‍ഡ് ഓഡിയോളജിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. പ്രതിദിനവേതനം 1205 രൂപ. എം.എസ്.സി സ്പീച്ച്‌ ആന്‍ഡ് ഹിയറിങ് അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച്‌ ലാഗ്വേജ് പത്തോളജി ബിരുദധാരികളായിരിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡേറ്റ എന്നിവയുള്‍പ്പെടെയുള്ള അപേക്ഷ 31ന് വൈകിട്ട് 3 മണിക്ക് മുമ്ബ് സി.ഡി.സിയില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: http://www.cdckerala.org. ഫോണ്‍: 0471 2553540.

സ്റ്റെനോഗ്രാഫര്‍ ഒഴിവ്

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്‌ട്, ആഡൈ്വസറി ബോര്‍ഡിന്റെ എറണാകുളം ഓഫീസില്‍ സ്റ്റെനോഗ്രാഫര്‍ ഒഴിവില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവിടങ്ങളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന ഡി.ടി.പി. പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. വകുപ്പ് മേലധികാരിയില്‍നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം പതിനഞ്ചു ദിവസത്തിനകം ചെയര്‍മാന്‍, അഡൈ്വസറി ബോര്‍ഡ്, കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്‌ട്, പാടം റോഡ്, എളമക്കര. പി.ഒ, എറണാകുളം, കൊച്ചി- 682 026 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0484-2537411.

ബയോമെഡിക്കല്‍ എന്‍ജിനിയറിങ് ലക്ചറര്‍

ഐ.എച്ച്‌.ആര്‍.ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി.ടെക് ബിരുദം ആണ് യോഗ്യത. അപേക്ഷ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com ല്‍ 19നകം അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 297617, 9495276791, 8547005084.

അസിസ്റ്റന്റ് പ്രൊഫസര്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കാസര്‍ഗോഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററിലേക്കു രണ്ടു വര്‍ഷ കാലാവധി വ്യവസ്ഥയില്‍ കന്നഡ വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

അപേക്ഷാ ഫീസ് 1500 രൂപ. എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് 750 രൂപ. യുജിസി/എന്‍.സി.ടി.ഇ റൂള്‍സ് പ്രകാരമുള്ള യോഗ്യത നേടിയിരിക്കണം. പ്രായപരിധി: 2022 ജനുവരി ഒന്നിന് 65 വയസ് കവിയാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

അസോസിയേറ്റ് പ്രൊഫസര്‍/പ്രൊഫസര്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള ധര്‍മശാല സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ രണ്ടു വര്‍ഷ കാലാവധി വ്യവസ്ഥയില്‍ അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ 30 (ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഡെപ്യൂട്ടേഷന്‍ നിയമനം

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നുള്ള ഡെപ്യൂട്ടേഷന്‍ നിയമഫനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്ബള സ്‌കെയില്‍: 27,900-63,700. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.

ടൈപ്പിങ് പരിചയവും ബി.ടെക് (കമ്ബ്യൂട്ടര്‍ സയന്‍സ്)/ എം.സി.എ/ ബി.എസ്സി (കമ്ബ്യൂട്ടര്‍ സയന്‍സ്)/ എം.എസ്സി (കമ്ബ്യൂട്ടര്‍ സയന്‍സ്)/ സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ ഐ.ടി.സി (കമ്ബ്യൂട്ടര്‍) സര്‍ട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ എന്‍ജിനീറിങ് യോഗ്യതകളില്‍ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ വകുപ്പു മുഖേന 31നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍, 'ജനഹിതം', ടി.സി 27/6(2), വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍, നെറ്റ് വര്‍ക്കിങ്, ഹാര്‍ഡ് വെയര്‍ എന്നിവയില്‍ യോഗ്യതയുള്ളവര്‍ക്കു മുന്‍ഗണന.

അപേക്ഷ ക്ഷണിച്ചു

അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്‌ട് പരിധിയിലുള്ള മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ 18നും 46നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.


Post a Comment

أحدث أقدم