Kerala Jobs 11 January 2023: കേരളത്തിലെ തൊഴില്‍ അവസരങ്ങള്‍ അറിയാം

നിഷില്‍ അസിസ്റ്റന്റ്ഷിപ്പിന് അവസരംL

തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്‌ ആന്‍ഡ് ഹിയറിംഗിന്റെ ഫിനാന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ്ഷിപ്പിന് അവസരം. ഒരു വര്‍ഷത്തേയ്ക്കാണ് സ്റ്റൈപ്പന്റോട് കൂടിയ അപ്രന്റിസ്ഷിപ്പ്. ഉദ്യോഗാര്‍ഥികള്‍ക്ക് 16ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. പ്രവൃത്തി പരിചയം, യോഗ്യത തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്ക്: http://nish.ac.in/others/career.


ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍, അഭിമുഖം 12-ന്


ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ (എച്ച്‌.എസ്) (ഒന്നാം എന്‍.സി.എ.-ഹിന്ദു നാടാര്‍) (കാറ്റഗറി നമ്ബര്‍ 684/21) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ പി.എസ്.സി ആഫീസില്‍ വെച്ച്‌ ജനുവരി 12-ന് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച്‌ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സല്‍, ഒ.ടി.ആര്‍. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും സഹിതം നിശ്ചിത സമയത്തും തീയതിയിലും കോഴിക്കോട് ജില്ലാ പി.എസ്.സി. ആഫീസില്‍ നേരിട്ട് ഹാജരാകേണ്ടതും പി.എസ്.സി. വെബ്‌സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കേണ്ടതുമാണ്.

താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്, സെന്‍ട്രല്‍ പോളിടെക്‌നിക്‌ കോളേജില്‍ ട്രേഡ്‌സ്മാന്‍ (ഹീറ്റ് എഞ്ചിന്‍ ലാബ്) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 13 -ന് രാവിലെ 10നു കോളേജില്‍ നടത്തും. ഒരൊഴിവാണുള്ളത്. ഐ.റ്റി.ഐ (ഡീസല്‍മെക്കാനിക്/ മോട്ടോര്‍മെക്കാനിക്‌ വെഹിക്കിള്‍) അല്ലെങ്കില്‍ റ്റി.എച്ച്‌.എസ് (റ്റൂ&ത്രീ വീലര്‍ മെയിന്റനന്‍സ്) ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.cpt.ac.in, 0471-2360391.


മോട്ടോര്‍ മെക്കാനിക് താത്ക്കാലിക ഒഴിവ്


ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മോട്ടോര്‍ മെക്കാനിക്കിന്റെ താത്ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി., എന്‍.ടി.സി. മോട്ടോര്‍ മെക്കാനിക് വെഹിക്കിള്‍, അംഗീകൃത വര്‍ക്ക്‌ഷോപ്പില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. 18-19 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26500-60700 രൂപയാണ് വേതനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി 16 നകം പേര് രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.

Post a Comment

Previous Post Next Post