Kerala Jobs 17 January 2023: കേരളത്തിലെ തൊഴില്‍ അവസരങ്ങള്‍ അറിയാം.


ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് വാക്ക്- ഇന്‍ -ഇന്‍റര്‍വ്യൂ

മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് തസ്തികയിലേയ്ക്ക് ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനുള്ള വാക്ക്- ഇന്‍ -ഇന്‍റര്‍വ്യൂ ജുവരി 20ന് നടക്കും.

ഓപ്പണ്‍ വിഭാഗത്തിലും മുസ്ലിം വിഭാഗത്തിലും ഓരോ ഒഴിവു വീതമാണുള്ളത്.

കെമിസ്ട്രി അല്ലെങ്കില്‍ പോളിമര്‍ കെമിസ്ട്രയില്‍ ഒന്നാം ക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും ഈ മേഖലയിലുള്ള പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത.

സഞ്ചിത നിരക്കില്‍ 15,000 രൂപ ആണ് പ്രതിമാസ വേതനം. ജനുവരി ഒന്നിന് 36 വയസ് കവിയരുത്. (പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ ന്യമാനുസൃത ഇളവുകള്‍ അനുവദിക്കും).

അഭിമുഖത്തിന് എത്തുന്നവര്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച്‌ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, അധികയോഗ്യത എന്നിവയുടെ അസ്സലും പകര്‍പ്പുകളും സഹിതം ജനുവരി 20 ന് ഉച്ചയ്ക്ക് ഒരു മണിക്ക്‌ അഡമിനിസ്‌ട്രേറ്റീവ് ബ്ലോക്കിലുള്ള എജി. എ. 5 സെക്ഷനില്‍ ഹാജരാകണം.

വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.mgu.ac.in).


ഗിറ്റാര്‍ അധ്യാപക ഒഴിവ്

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ഗിറ്റാര്‍ അധ്യാപകനെ ആവശ്യമുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. യോഗ്യതകള്‍ അടങ്ങുന്ന സര്‍ട്ടിഫിക്കറ്റുകളടക്കമുള്ള അപേക്ഷ ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com എന്ന മെയില്‍ വഴിയോ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, ഫോണ്‍: 0471-2364771.


വാക്ക് -ഇന്‍-ഇന്റര്‍വ്യൂ

നാഷണല്‍ ആയുഷ് മിഷന്‍, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി-ബി.എസ് സി ഒപ്‌റ്റോമെട്രി/ ഡിപ്ലോമ ഇന്‍ ഒപ്താല്‍മിക് അസിസ്റ്റന്റ് കോഴ്‌സ് ആണ് യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം) താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ആയുര്‍വേദകോളേജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിംഗ് 5th ഫ്ലോറില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട് ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 28 ന് രാവിലെ 11 മണിയ്ക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21 വൈകുന്നേരം 5 മണി വരെ.

താത്കാലിക ഒഴിവ്

കേരള ഫോക്ലോര്‍ അക്കാദമിയുടെ കോട്ടയം വെള്ളാവൂര്‍ സബ്‌സെന്ററില്‍ കോ-ഓര്‍ഡിനേറ്റര്‍ കം ക്ലാര്‍ക്ക് (ഒന്ന്), സ്വീപ്പര്‍ (ഒന്ന്) എന്നീ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 20 നു രാവിലെ 9.30 നു കോട്ടയം വെള്ളാവൂര്‍ സബ്‌സെന്ററില്‍ നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെന്ററില്‍ എത്തിച്ചേരണം.


സ്റ്റാഫ് നിയമനം

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാരാകുറിശ്ശി ഖാദി നെയ്ത്ത് കേന്ദ്രത്തിലേക്ക് എസ്.സി വിഭാഗം വനിതാ ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 21 നകം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9496295293.


എന്യൂമറേറ്റര്‍ ഒഴിവ്

പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല ഡാറ്റാ ശേഖരണത്തിന് മുതലമട ഗ്രാമപഞ്ചായത്തിലേക്ക് എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു. പ്ലസ് ടു/തത്തുല്യ യോഗ്യതയും ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ ജനുവരി 18 ന് വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒരു വാര്‍ഡിന് പരമാവധി 3500 രൂപ വരെ ഹോണറേറിയം ലഭിക്കും. ഫോണ്‍: 0492 3291184.


Post a Comment

Previous Post Next Post