കുക്ക്, ഹെല്‍പ്പര്‍
കേരള സര്‍വകലാശാലയുടെ തൈക്കാടുള്ള വനിതാ ഹോസ്റ്റല്‍ മെസ്സിലേക്കു കരാറടിടിസ്ഥാനത്തില്‍ പാചകക്കാരെ നിയമിക്കുന്നു. മൂന്നു വനിതകള്‍ക്കാണ് അവസരം. മാസശമ്ബളം 20,000 രൂപ. സഹായികളായി മൂന്നു വനിതകള്‍ക്കും അവസരമുണ്ട്. ദിവസവേതനം 630 രൂപ.
11 മാസത്തേക്കാണു നിയമനങ്ങള്‍. നിയമിക്കപ്പെടുന്നവര്‍ സ്ഥിരമായി ഹോസ്റ്റലില്‍ താമസിക്കണം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍,
കേരള സര്‍വകലാശാല വനിതാ ഹോസ്റ്റല്‍ തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ ജനുവരി 20നു വൈകിട്ട് മൂന്നിനു മുന്‍പായി സമര്‍പ്പിക്കണം.
ബാന്‍ഡ്, മ്യൂസിക് ടീച്ചര്‍ ഒഴിവ്
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ചഡിലെ സ്പെഷല്‍ സ്‌കൂളില്‍ ബാന്‍ഡ് ടീച്ചര്‍, മ്യൂസിക് ടീച്ചര്‍ തസ്തികകളില്‍ ഒരു ഒഴിവില്‍ ദിവസവേതനാടിസ്ഥാനത്തില്‍ (ആഴ്ചയില്‍ മൂന്നു ദിവസം) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബാന്‍ഡ് ടീച്ചര്‍ തസ്തികയില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമാണ് യോഗ്യത. സ്പെഷല്‍ സ്‌കൂളുകളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണനയുണ്ട്.
മ്യൂസിക ടീച്ചറിന് ഡിപ്ലോമ/ഡിഗ്രി ഇന്‍ മ്യൂസിക് ആണ് യോഗ്യത. ദി ഡയറക്ടര്‍, സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം - 695581 എന്ന വിലാസത്തില്‍ 27 നു വൈകിട്ട് അഞ്ചിനു മുന്‍പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2418524, 9249432201, http://www.tvmsimc.in.
സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്റര്‍ ജനുവരി 24നു രാവിലെ 10 മുതല്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. എസ്.എസ്.എല്‍.സി/ഡിഗ്രി/ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കു രണ്ടു സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ 73 ഒഴിവുകളിലാണ് പ്ലേസ്‌മെന്റ്. 23ന് ഉച്ചയ്ക്ക് ഒന്നിനു മുമ്ബ്് https://bit.ly/3H8hmGZ എന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.facebook.com/MCCTVM, 0471-2304577.
ഇലക്‌ട്രീഷ്യന്‍
കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്‌ട്രീഷ്യന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിനു 36 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. 25-നു വൈകീട്ട് അഞ്ചിനു മുമ്ബായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
Post a Comment