ഇലക്ട്രിക് വാഹന വിപണിയിലെ വമ്പൻമാരായ ടാറ്റ മോട്ടോർസിനൊപ്പം മത്സരിക്കുന്നവരാണ് എംജി മോട്ടോർസ്. ZS ഇവിയിലൂടെയായിരുന്നു തുടക്കമെങ്കിലും വൈദ്യുത വാഹന രംഗത്ത് കോമെറ്റ് എന്ന കുഞ്ഞൻ ഇലക്ട്രിക് കാറാണ് ബ്രിട്ടീഷ് പൈതൃകമുള്ള കമ്പനിക്ക് അഡ്രസുണ്ടാക്കി കൊടുത്തത്. ZS ഇവി അല്‍പ്പം പ്രീമിയം മോഡല്‍ ആണെങ്കില്‍ കോമെറ്റ് ഇവി ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ കിട്ടുന്ന ഇലക്ട്രിക് കാറാണ്. ഇന്ത്യയിൽ തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കാന്‍ പോകുകയാണ് എംജിയെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായെങ്കിലും പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് ആളുകളെല്ലാം കാത്തിരുന്നത്.
അത് രാജ്യത്തെ ആദ്യത്തെ സിയുവി കൂടിയായിരിക്കുമെന്ന് കേട്ടപ്പോൾ കൗതുകം കൂടുകയും ചെയ്‌തിട്ടുണ്ട്. ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് ഒരു എംപിവിയുടേയും ഒരു എസ്‌യുവിയുടെയും ഘടകങ്ങൾ സംയോജിപ്പിക്കുന്ന ക്രോസോവർ യൂട്ടിലിറ്റി വാഹനമായ വിൻഡ്‌സർ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് എംജി മോട്ടോർസ്. സൗകര്യവും സ്ഥലവും പ്രായോഗികതയും സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സിയുവിയായിരിക്കും വിൻഡ്‌സർ
ഇലക്‌ട്രിക് വാഹന വിപണിയിലെ വമ്പൻമാരായ ടാറ്റ മോട്ടോർസിനൊപ്പം മത്സരിക്കുന്നവരാണ് എംജി മോട്ടോർസ്. ZS ഇവിയിലൂടെയായിരുന്നു തുടക്കമെങ്കിലും വൈദ്യുത വാഹന രംഗത്ത് കോമെറ്റ് എന്ന കുഞ്ഞൻ ഇലക്ട്രിക് കാറാണ് ബ്രിട്ടീഷ് പൈതൃകമുള്ള കമ്പനിക്ക് അഡ്രസുണ്ടാക്കി കൊടുത്തത്. ZS ഇവി അല്‍പ്പം പ്രീമിയം മോഡല്‍ ആണെങ്കില്‍ കോമെറ്റ് ഇവി ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ കിട്ടുന്ന ഇലക്ട്രിക് കാറാണ്. ഇന്ത്യയിൽ തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കാന്‍ പോകുകയാണ് എംജിയെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായെങ്കിലും പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് ആളുകളെല്ലാം കാത്തിരുന്നത്.
അത് രാജ്യത്തെ ആദ്യത്തെ സിയുവി കൂടിയായിരിക്കുമെന്ന് കേട്ടപ്പോൾ കൗതുകം കൂടുകയും ചെയ്‌തിട്ടുണ്ട്. ആകാംക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് ഒരു എംപിവിയുടേയും ഒരു എസ്‌യുവിയുടെയും ഘടകങ്ങൾ സംയോജിപ്പിക്കുന്ന ക്രോസോവർ യൂട്ടിലിറ്റി വാഹനമായ വിൻഡ്‌സർ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് എംജി മോട്ടോർസ്. സൗകര്യവും സ്ഥലവും പ്രായോഗികതയും സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സിയുവിയായിരിക്കും വിൻഡ്‌സർ.
ഹൈലൈറ്റാവുന്ന കാര്യം. പ്രീമിയം കാറുകളോട് കിടിപിടിക്കുന്ന രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഇത്രയും വലിയ കാറിന് വെറും 9.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. 3 വേരിയന്റുകളിലും നാല് കളർ ഓപ്ഷനുകളിലും എംജി വിൻഡ്‌സർ ഇവി സ്വന്തമാക്കാനാവും. ഒക്ടോബർ മൂന്നിന് നവരാത്രിയോട് അനുബന്ധിച്ച് ഇലക്ട്രിക് സിയുവിക്കായുള്ള ബുക്കുംഗും കമ്പനി ആരംഭിക്കുമെന്നാണ് പ്രഖ്യാപനം
ഇക്കൂടെ ലൈഫ് ടൈം ബാറ്ററി വാറണ്ടിയും എംജി മോട്ടോർസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും വില പ്രഖ്യാപനം ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവികളായ പഞ്ച് ഇവിക്കും നെക്സോൺ ഇവിക്കും കനത്ത തിരിച്ചടിയായിരിക്കുമെന്നതി സംശയമൊന്നുമില്ല. പക്ഷേ വിൻഡ്‌സർ ഇവിയുടെ വിലയിൽ ഇനിയൊരു ട്വിസ്റ്റ് കൂടിയുണ്ടേ. 9.99 ലക്ഷം കൊടുത്താൽ വണ്ടി വീട്ടിൽ എത്തില്ല. പകരം ഷോറൂം വിലയേക്കാൾ രണ്ട് ലക്ഷത്തിനോട് അടുത്ത് അധിക ചിലവും വാങ്ങുന്നവർക്ക് വരും
ഡിസൈനിലേക്ക് നോക്കിയാലും ആള് സെറ്റപ്പാണ്. മുൻഭാഗത്തെ ബൾബസ് എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റാവും കാഴ്ച്ചയിൽ പലരേയും മോഹിപ്പിക്കുക. അതോടൊപ്പം എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളെ ബന്ധിപ്പിക്കുന്ന തിരശ്ചീന ലൈറ്റ് ബാറും ഇലുമിനേറ്റഡ് ലോഗോയും കൂടെയാവുമ്പോൾ സംഗതി കളറാവും. 18 ഇഞ്ച് ക്രോം അലോയ് വീലുകൾ, ഫ്ലോട്ടിംഗ് റൂഫ്‌ലൈൻ, പോപ്പ്-ഔട്ട് ഡോർ ഹാൻഡിലുകൾ, കണക്റ്റഡ് ടെയിൽലാമ്പുകൾ ക്രോം അലങ്കാരങ്ങൾ എന്നിവ കൂടിയാവുമ്പോൾ കാറിന് മൊത്തത്തിൽ ആഡംബരമായ എക്സ്റ്റീരിയറാണ് ലഭിക്കുന്നത്.
അലങ്കോലമില്ലാത്ത ഡിസൈൻ ശരിക്കും എംജി വിൻഡ്‌സറിനെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്ന കാര്യമായിരിക്കും. അകത്തേക്ക് കയറായിൽ എംജി വിൻഡ്‌സർ ഇവിയുടെ ഇന്റീരിയർ ബെയ്ജ് ഓവർ ബ്ലാക്ക് കോമ്പിനേഷനിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ആധുനിക കാലത്തെ എല്ലാത്തരം മോഡേൺ സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് ഇലക്ട്രിക് കാർ അവതരിപ്പിച്ചിരിക്കുന്നത്. സീറ്റിന്റെ പാറ്റേണും സാധാരണ കാറുകളിൽ കാണുന്നതിൽ നിന്നും വ്യത്യസ്‌തമാണ്
ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വിൻഡ്‌സർ കാസിലിൻ്റെ വിശാലതയും ആഡംബരവും വിൻഡ്‌സർ ഇവിയുടെ ഇന്റീരിയറിൽ ലഭ്യമാണെന്നാണ് എംജിയുടെ വാദം. 135 ഡിഗ്രി വരെ ചാരിയിരിക്കുന്ന സീറ്റ് ബാക്ക് ആണ് പ്രധാന ഹൈലൈറ്റ്. ഇതിനെ വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റിംഗ് അനുഭവം എന്നാണ് എംജി മോട്ടോർസ് വിശേഷിപ്പിക്കുന്നതും. ഇതിന്റെ ഭാഗമായി USB ചാർജിംഗ് പോർട്ടുകൾ, പിൻ എസി വെൻ്റുകൾ, കപ്പ് ഹോൾഡറുകളുള്ള സെൻ്റർ ആംറെസ്റ്റ് എന്നിവയും ലഭിക്കും
ആക്സസറിയായി എംജി സീറ്റ് ബാക്ക് സ്ക്രീനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ വലിയ 15.6 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, കണക്റ്റഡ് ടെക്‌നോളജി, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് എസി, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ് പാഡ്, കോൺഫിഗർ ചെയ്യാവുന്ന ആംബിയൻ്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെൻ്റുകൾ തുടങ്ങിയ സംവിധാനങ്ങളും വിൻഡ്‌സറിലുണ്ട്.
ഇൻഫിനിറ്റിയിൽ നിന്നുള്ള 9-സ്പീക്കറുകൾ , കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, എയർ പ്യൂരിഫയർ, പെഡസ്ട്രിയൻ സൌണ്ട് വാഡണിംഗ് (AWAS), ഹോം ടു കാർ ഫീച്ചറുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, TPMS, 4 എയർബാഗുകൾ, സമഗ്രമായ ADAS സ്യൂട്ട് എന്നീ ഫീച്ചറുകളാലും ഇലക്ട്രിക് ക്രോസ്ഓവർ വാഹനം സമ്പന്നമാണ്. 30.8 kWh ബാറ്ററി പായ്ക്കാണ് എംജി വിൻഡ്സർ ഇവിൽ സജ്ജീകരിച്ചിരിക്കുന്നത്.<
പിന്നെ സിംഗിൾ ചാർജിൽ 331 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നത്. പെർഫോമൻസിലേക്ക് വന്നാൽ 136 bhp പവറിൽ 200 Nm ടോർക്കും വരെ ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് വിൻഡ്‌സറിന് ലഭിക്കുന്നത്. DC ഫാസ്റ്റ് ചാർജിംഗിലൂടെ 30 മിനിറ്റിനുള്ളിൽ 30-80 ശതമാനം ചാർജ് ചെയ്യാനും കാറിനാവും. 3 വർഷത്തേക്ക് ഉറപ്പുനൽകിയ ബൈബാക്ക് പ്രോഗ്രാമിന് കീഴിലുള്ള 60 ശതമാനം റീസെയിൽ വാല്യു, അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി എന്നിവയും ഇവി വാങ്ങുന്നവർക്ക് ലഭിക്കും.
എംജി ഇ-ഹബ്ബിൽ 1 വർഷത്തെ സൗജന്യ ചാർജിംഗ് സേവനവും വിൻഡ്‌സർ വാങ്ങുന്നവരെ കാത്തിരിക്കുന്നുണ്ട്. ഇന്റേണൽ കമ്പഷൻ എഞ്ചിൻ കാറുകളും ഇവികളും തമ്മിലുള്ള വില വ്യത്യാസം മറികടക്കാൻ സിയുവിയിൽ ബാറ്ററി ഒരു സേവനമായി ലഭിക്കും. തുടർന്ന് നിങ്ങൾ വാഹനമോടിക്കുമ്പോൾ ഓരോ കിലോമീറ്ററിനും പണം നൽകേണ്ടതായും വരും. മുതൽമുടക്ക് കുറക്കുക എന്ന ലക്ഷ്യത്തിനായാണ് ഈയൊരു സംവിധാനം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്
Post a Comment