ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാവർക്കും ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടാകും. കാരണം എല്ലാ സർക്കാർ പദ്ധതികളും ബാങ്ക് അക്കൗണ്ടുമായാണ് ഇന്ന് ബന്ധപ്പെട്ട് കിടക്കുന്നത്.
അതിനാല്‍ ഒരു ബാങ്ക് അക്കൗണ്ട് അത്യാവശ്യമാണ്. മാത്രമല്ല, ബാങ്ക് അക്കൗണ്ട് ഇല്ലാതെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താൻ കഴിയില്ല. നിലവില്‍ ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. അതുകൊണ്ടുതന്നെ ഓരോ വ്യക്തിക്കും രണ്ടോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളുണ്ട്. പലിശ നിരക്കില്‍ വമ്പൻ ഓഫറുകളാണ് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. നിയമം അനുസരിച്ച്, സീറോ ബാലൻസ് അക്കൗണ്ടുകള്‍ ഒഴികെയുള്ള എല്ലാ അക്കൗണ്ടുകളിലും മിനിമം ബാലൻസ് നിലനിർത്തണം. അല്ലെങ്കില്‍ ബാങ്കുകള്‍ പിഴ ഈടാക്കും. എന്നാല്‍ ഒരു സേവിങ്സ് അക്കൗണ്ടില്‍ പരമാവധി എത്ര പണം സൂക്ഷിക്കാൻ കഴിയുമെന്ന് അറിയാമോ?
ഒരു വ്യക്തിയുടെ സേവിങ്സ് അക്കൗണ്ടില്‍ നിക്ഷേപിച്ച തുക ഉയർന്നതും ആദായ നികുതി പരിധിയില്‍ വരുന്നതും ആണെങ്കില്‍ ആ വരുമാനത്തിൻ്റെ ഉറവിടം വ്യക്തമാക്കണം.. ഇതൊന്നും കൂടാതെ, ബാങ്ക് ശാഖയില്‍ പോയി പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും പരിധിയുണ്ട്. എന്നാല്‍ എടിഎം വഴിയോ ഓണ്‍ലൈനിലൂടെയോ 1 മുതല്‍ ആയിരം ലക്ഷം കോടി രൂപ വരെ സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിക്കാം.
അതേസമയം, 50,000 രൂപയോ അതില്‍ കൂടുതലോ ബാങ്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങളുടെ പാൻ നമ്പർ നല്‍കണമെന്നാണ് ചട്ടം. ഒരു ദിവസം ഒരു ലക്ഷം രൂപ വരെ പണമായി നിക്ഷേപിക്കാം. എന്നാല്‍, നിങ്ങളുടെ അക്കൗണ്ടില്‍ തുടർച്ചയായി പണം നിക്ഷേപിക്കുന്നില്ലെങ്കില്‍, ഈ പരിധി 2.50 ലക്ഷം രൂപ വരെയാകാം. മാത്രമല്ല, ഒരു സാമ്പത്തിക വർഷം ഒരാള്‍ക്ക് പരമാവധി 10 ലക്ഷം രൂപ വരെ തൻ്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഒരു സാമ്പത്തിക വർഷത്തില്‍ ഒരാള്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ പണമായി നിക്ഷേപിച്ചാല്‍, ബാങ്ക് ആദായനികുതി വകുപ്പിനെ അറിയിക്കണം. ആദായനികുതി റിട്ടേണില്‍ തൃപ്തികരമായ വിവരങ്ങള്‍ നല്‍കാൻ വ്യക്തിക്ക് കഴിയുന്നില്ലെങ്കില്‍, ആദായനികുതി വകുപ്പിൻ്റെ അന്വേഷണത്തിന് വിധേയകരാകേണ്ടി വരും. പിടിക്കപ്പെട്ടാല്‍ കനത്ത പിഴയും നല്‍കേണ്ടി വരും.
ഇനി വ്യക്തിക്ക് വരുമാന സ്രോതസ്സ് അറിയില്ലെങ്കില്‍, നിക്ഷേപിച്ച തുകയ്ക്ക് 60 ശതമാനം നികുതിയും 25 ശതമാനം സർചാർജും 4 ശതമാനം സെസും ഈടാക്കും. ```
_______________________________
Post a Comment