ഇവ കഴിച്ചോളൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

 


രക്തത്തിൽ കാണപ്പെടുന്ന ഒരു ഫാറ്റി പദാർത്ഥമാണ് കൊളസ്ട്രോൾ. ഉയർന്ന അളവിലുള്ള എൽഡിഎൽ കൊളസ്ട്രോൾ ധമനികളിൽ അടിഞ്ഞ് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കാന്‍ ഇടയുണ്ട്.  ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍‌ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. ഫൈബറിനാല്‍ സമ്പന്നമാണ് ഓട്സ്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ അവക്കാഡോ കൊളസ്ട്രോൾ കുറയ്ക്കാന്‍ നല്ലതാണ്.  ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 


ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവയും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഗുണം ചെയ്യും.    ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. 


 വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സുകള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Post a Comment

Previous Post Next Post