രാവിലെ കറുവപ്പട്ടയിട്ട ചായ കുടിക്കൂ, അറിയാം ഗുണങ്ങള്‍,

 


നിരവധി ഔഷധഗുണങ്ങളുള്ളൊരു സ്പൈസാണ് കറുവപ്പട്ട. വിവിധ വിഭവങ്ങള്‍ക്ക് മണവും രുചിയും ലഭിക്കാനായി നാം ഇതിനെ ഉപയോഗിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.   രാവിലെ വെറും വയറ്റില്‍ രാവിലെ കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഇവ കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ്. വയറിലെ കൊഴുപ്പിനെ പുറംന്തള്ളാനും ഇവ കുടിക്കാവുന്നതാണ്.കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാനും ഗ്യാസ്, ദഹനക്കേട് എന്നിവയെ തടയാനും മലബന്ധത്തെ അകറ്റാനും സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന ഒരു പാനീയമാണ് കറുവപ്പട്ട ചായ. ഇവ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കറുവാപ്പട്ട എൽഡിഎൽ കൊളസ്‌ട്രോളിനെ കുറയ്ക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കറുവപ്പട്ട ചായ കുടിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം.   ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി മൈക്രോബിയല്‍, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ട ചായ കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓര്‍മ്മശക്തി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ രക്തയോട്ടം കൂട്ടാനും ഇവ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളത്തില്‍ അരയിഞ്ചോളം വലുപ്പത്തിലുള്ള കറുവപ്പട്ട ഇട്ടുവച്ച് രാവിലെ ഈ വെള്ളം കുടിക്കുക.   ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  


Post a Comment

Previous Post Next Post