ഭക്ഷണശീലങ്ങളാണ് കൊളസ്‌ട്രോള്‍ കൂട്ടുന്ന പ്രധാന സംഗതി. ഇത് ശ്രദ്ധിച്ചാല്‍ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ് ചിട്ടയില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതികളുമെല്ലാം കൊളസ്‌ട്രോള്‍ കൂടുന്നതിനുള്ള കാരണമാണ്. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ശരീരത്തിലെ ചില ഭാഗങ്ങളില്‍ അതിന്‍റെ സൂചനയുണ്ടാകാം. ശരീരത്തിൽ വരുന്ന ലക്ഷണങ്ങൾ എന്തെല്ലാം?
കൈകളില്‍ കാണുന്ന ലക്ഷണങ്ങള്‍
കൊളസ്ട്രോള്‍ കൂടുമ്പോള്‍ രക്തയോട്ടം കുറയാം. ഇത് മൂലം കൈകളില്‍ മരവിപ്പ് ഉണ്ടാകാം.
കാലുകളില്‍ കാണുന്ന ലക്ഷണങ്ങള്‍
കാലുകളില്‍ വേദന, മരവിപ്പ്, കാലുകളില്‍ തടിപ്പ്, കാലുകള്‍ ചൊറിച്ചില്‍, മുട്ടുവേദന, കാലുകളുടെ പേശികളില്‍ വേദന, കാലുകളിലെ നീര്‍വീക്കം, കാലുകളിലോ പാദത്തിലോ മുറിവുകള്‍, കാലുകളിലും പാദങ്ങളിലും കാണുന്ന മഞ്ഞനിറം തുടങ്ങിയവയും കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാണ്..
മുഖത്ത് കാണുന്ന ലക്ഷണങ്ങള്‍
കണ്ണിന് ചുറ്റുമായി മഞ്ഞ കലര്‍ന്ന നിറത്തില്‍ തീരെ ചെറിയ മുഴകള്‍ കൊളസ്ട്രോളിന്‍റെ സൂചനയാകാം.
ചര്‍മ്മം
കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ പലയിടത്തും ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാനും സാധ്യതയേറെയാണ്.
കഴുത്ത്, ചെവി
കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുന്നതും ചീത്ത കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. അതുപോലെ ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ കേൾവിക്കുറവ് വരാം. കൂടാതെ മങ്ങിയ നഖങ്ങള്‍, ക്ഷീണം തുടങ്ങിയവയും കൊളസ്ട്രോള്‍ കൂടുമ്പോള്‍ ഉണ്ടാകാം.
നെഞ്ച്
നെഞ്ചുവേദന, അസ്വസ്ഥത തുടങ്ങിയവയും ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ സൂചനയാകാം.
വയറ്/ കുടല്‍
ദഹന പ്രശ്നങ്ങള്‍, വയര്‍ വീര്‍ത്തിരിക്കുക, ദഹനക്കേട്, വയറുവേദന തുടങ്ങിയവയും കൊളസ്ട്രോള്‍ കൂടുമ്പോള്‍ ഉണ്ടാകാം.
കൊളസ്‌ട്രോൾ കുറയ്ക്കാൻ എന്തെല്ലാം കഴിക്കാം?
ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങളാണ് കൊളസ്‌ട്രോള്‍ കൂടിയവര്‍ കഴിക്കേണ്ടത്. വിറ്റാമിന്‍ ബി, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കു
Post a Comment