ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന ഒരു പോഷകമാണ് പ്രോട്ടീൻ. പേശികളുടെ വളര്‍ച്ചക്കും ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കുമെല്ലാം പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട നട്സുകളെ പരിചയപ്പെടാം. 100 ഗ്രാം ബദാമില്‍ 21.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം തുടങ്ങിയവയും ബദാമിലുണ്ട്. 100 ഗ്രാം പിസ്തയില്‍ 20.6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി 6, കെ, സി, ഇ, കാത്സ്യം, അയേൺ, സിങ്ക്, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയും അടങ്ങിയതാണ് പിസ്ത. പ്രോട്ടീനിന്‍റെ കലവറയാണ് ഇവ. 100 ഗ്രാം നിലക്കടലയിൽ 25.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കശുവണ്ടിയിൽ 18.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, അയേണ്‍, സിങ്ക് തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം വാള്‍നട്സില്‍ 15.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പന്നമാണ് ഇവ. 100 ഗ്രാം ബ്രസീല്‍ നട്സില്‍ 14.3 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സേലീനിയവും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവയും കഴിക്കാം. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട നട്സുകള്‍
News
0
Tags
Health Tips
Post a Comment