കണ്ണുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങളും പച്ചക്കറികളും

 



കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. കണ്ണുകളുടെ ആരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത്  പ്രധാനമാണ്. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില പഴങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടാം. 

  1. തക്കാളി   തക്കാളിയില്‍‌ അടങ്ങിയ ലൈക്കോപ്പിന്‍ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

   2. ക്യാരറ്റ്   ബീറ്റ കരോട്ടീന്‍, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ്‌ പതിവായി കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

  3. ചീര  വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ചീര കഴിക്കുന്നതും കണ്ണുകളുടെ  ആരോഗ്യത്തിന് നല്ലതാണ്. 

  4. ബീറ്റ്റൂട്ട്   ബീറ്റ്റൂട്ടിലെ വിറ്റാമിന്‍ ബിയും സിയും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

   5. റെഡ് ബെല്‍ പെപ്പര്‍  വിറ്റാമിന്‍ എ, ഇ, സി, ആന്റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമായ ബെല്‍ പെപ്പര്‍ അഥവാ കാപ്സിക്കവും കണ്ണുകള്‍ക്ക് നല്ലതാണ്. 

   6. ഓറഞ്ച്   വിറ്റാമിൻ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്. 

  7. ബ്ലൂബെറി  വിറ്റാമിന്‍ സിയും ഇയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബ്ലൂബെറി കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

  8. പപ്പായ   വിറ്റാമിന്‍ സി, ഇ, ബീറ്റാ കരോട്ടിന്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.  

 ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.


Post a Comment

Previous Post Next Post