തലമുടി വളരാന്‍ കഴിക്കാം ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍



തലമുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ബയോട്ടിൻ അഥവാ ബി7. ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.  തലമുടിയുടെ ആരോഗ്യത്തിനായി സഹായിക്കുന്ന ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.   മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.    ബയോട്ടിനും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ചീര കഴിക്കുന്നതും തലമുടി തഴച്ച് വളരാന്‍ സഹായിക്കും.  ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ബയോട്ടിന്‍‌ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും. അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.  ബയോട്ടിന്‍ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.    ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.   

Post a Comment

Previous Post Next Post